പ്രശസ്ത കവയിത്രിയും പത്മശ്രീ പുരസ്കാര ജേതാവും സാമൂഹിക, പരിസ്ഥിതി മേഖലകളിലെ ശ്രദ്ധേയ സാന്നിധ്യവും സംസ്ഥാന വനിതാ കമ്മിഷന് മുന്‍ അധ്യക്ഷയുമായ സുഗതകുമാരിയുടെ വിയോഗത്തിന്റെ നടുക്കത്തിലാണ് കലാകേരളം. കോവിഡ് ബാധയെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു.
സുഗതകുമാരി ടീച്ചറുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുകയാണ് കലാകേരളം. സുഗതകുമാരി ടീച്ചറെ ഓര്‍ത്ത് നടി നവ്യനായരും ഒരു കുറിപ്പു സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. “ടീച്ചറെ ഇനി ഈ സ്നേഹം ഇല്ല എന്ന് വിശ്വസിക്കാന്‍ ആവുന്നില്ല.. താങ്ങാന്‍ ആവുന്നില്ല സങ്കടം. വാക്കുകള്‍ എത്രമേല്‍ ചെറുതാകുന്നു. എന്നെ ഇത്ര മനസിലാക്കിയ എന്റെ ‘അമ്മ. നഷ്ടം എന്നെന്നേക്കും,” നവ്യ കുറിച്ചതിങ്ങനെ.
നടി മഞ്ജുവാര്യരും സുഗത കുമാരി ടീച്ചര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിട്ടുണ്ട്. “തന്ന വരികള്‍ക്ക് നന്ദി. തണലിന് നന്ദി. തുലാവര്‍ഷപ്പച്ചകള്‍ക്ക് നന്ദി.. സ്നേഹവാത്സല്യത്തിന് നന്ദി. പ്രിയ സുഗതകുമാരി ടീച്ചര്‍ക്ക് പ്രണാമം,” എന്നാണ് മഞ്ജു കുറിക്കുന്നത്.