എല്ലാ കാലഘട്ടത്തിലെ ജനങ്ങളും ഒരുപോലെ ഇഷ്ടപ്പെടുന്ന തെന്നിന്ത്യന്‍ താരമാണ് രജനി കാന്ത്. രജനികാന്തിന് തമിഴ്നാട്ടില്‍ ആരാധകര്‍ പണിത ക്ഷേത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ദേശീയ മാധ്യമമായ എ.എന്‍.ഐ ഉള്‍പ്പെടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു. മധുരയിലെ അദ്ദേഹത്തിന്റെ വസതിക്ക് സമീപമാണ് ക്ഷേത്രം പണി പുരോഗമിക്കുന്നത്. രജനികാന്തിന്റെ ഒരു പ്രതിമയും ക്ഷേത്രത്തിന് വേണ്ടി പണിതിട്ടുണ്ട്.
അതേസമയം ജയിലറിന്റെ വന്‍ വിജയത്തിന് ശേഷം രജനികാന്ത് നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ടി ജെ ജ്ഞാനവേല്‍ ആണ്. റിതിക സിംഗ്, ദുഷറ വിജയന്, റാണ ദഗുബാട്ടി, ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍ എന്നിവര്‍ക്കൊപ്പം അമിതാഭ് ബച്ചനും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. 33 വർഷങ്ങൾക്ക് ശേഷമാണ് രജനിയും ബച്ചനും വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തില്‍ രജനികാന്ത് പൊലീസ് വേഷത്തിലാണ് എത്തുന്നത്.
അതേസമയം അമിതാഭ് ബച്ചന് എത്തുന്നത് ചീഫ് പൊലീസ് ഓഫീസറെയാണ്. രജനികാന്ത് ചെയ്യുന്ന ഡ്യൂട്ടിയുടെ മേല്‍നോട്ടം വഹിക്കുന്നത് അമിതാഭ് ബച്ചന്റെ കഥാപാത്രമാണ്. അതേസമയം പ്രാധാന്യമുള്ള കഥാപാത്രമാണെങ്കിലും അമിതാഭ് ബച്ചന്റേത് ഒരു അതിഥിവേഷമാണെന്നാണ് പറയപ്പെടുന്നത്.