ജോജുവിന്റെ ഗൗരി ഇനി സണ്ണിയ്ക്ക് സ്വന്തം..!!

നടി അഭിനയ വിവാഹിതയായി. ഹൈദരാബാദിൽവച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഹൈദരാബാദിൽ വച്ചായിരുന്നു വിവാഹം. വെഗേശന കാർത്തിക് എന്നാണ് അഭിനയയുടെ വരന്റെ പേര്. മാർച്ച് 9–നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. വരന്റെ മുഖം കാണിക്കാതെ, രണ്ട് പേരുടെയും കൈകളുടെ ചിത്രത്തിനൊപ്പമാണ് മോതിരം മാറ്റം കഴിഞ്ഞു എന്ന സന്തോഷ വാർത്ത അന്ന് അഭിനയ പങ്കുവച്ചത്. താൻ പതിനഞ്ച് വർഷമായി പ്രണയത്തിലാണെന്ന് മുൻപ് ഒരു അഭിമുഖത്തിൽ അഭിനയ പറയുകയും ചെയ്തിരുന്നു. ‘‘ഞങ്ങൾ സ്‌കൂൾ കാലം മുതലേ സുഹൃത്തുക്കളാണ്, പരസ്പരം അറിയാം.

യാതൊരു ജഡ്ജ്മെന്റും ഇല്ലാതെ ഞാൻ പറയുന്നത് മനസ്സിലാക്കും. വളരെ നാച്വറലായ ആളാണ്. സംസാരിച്ച് സംസാരിച്ച് ഞങ്ങളങ്ങനെ പ്രണയത്തിലായി’’ എന്നാണ് അഭിനയ തന്റെ പ്രണയജീവിതത്തെപ്പറ്റി പറഞ്ഞിട്ടുള്ളത്. ജന്മനാ സംസാര ശേഷിയും കേൾവി ശക്തിയും ഇല്ലെങ്കിലും കുറവുകൾ ഒന്നിനു തടസമല്ലെന്ന് തെളിയിച്ച് മറ്റുള്ളവർക്കു കൂടി പ്രചോദനമായി മാറിയ താരസുന്ദരിയാണ് അഭിനയ. ‘നാടോടികൾ’ എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയ ബി​ഗ് സ്ക്രീനിൽ എത്തുന്നത്. ഇതിനോടകം അഭിനയിച്ച് തീർത്തത് 58 ചിത്രങ്ങളാണ്. കുട്ടിക്കാലം മുതൽ അഭിനയയ്ക്ക് അഭിനയത്തോട് താൽപര്യമുണ്ടായിരുന്നു.നെന്നിന്തേ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അഭിനയ അഭിനയ ലോകത്തേക്ക് എത്തിയത്. താൻ ആഗ്രഹിച്ച സിനിമാ ലോകത്ത് മകളെ എത്തിക്കണം എന്ന ഒരച്ഛന്റെ ആഗ്രഹമാണ് അഭിനയയെ ഒരു അഭിനേത്രിയാക്കിയത്. നാടോടികൾ എന്ന തമിഴ് ചിത്രത്തിലൂടെ പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ നടി ‘പണി’ എന്ന മലയാള സിനിമയിലെ നായികയായിരുന്നു. അതിനു മുൻപ് മലയാളത്തിൽ ഐസക് ന്യൂട്ടൺ സൺ ഓഫ് ഫിലിപ്, വൺ ബൈ ടു, ദ് റിപ്പോർട്ടർ പോലുള്ള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്

Scroll to Top