ആടിന്റെ കണ്ണും തലയോട്ടിയും തലച്ചോറുമൊക്കെ ഇട്ട ഒരു വിഭവം. നിങ്ങള്‍ കഴിച്ചിട്ടുണ്ടോ? വിത്യസ്തമായ ഭക്ഷണ രീതി പരിചയപ്പെടുത്തി അഭിരാമി സുരേഷ്

മലയാളികള്‍ക്ക് സുപരിചിതരാണ് അമൃത സുരേഷും അഭിരാമി സുരേഷും. ഗായകര്‍ എന്നതിലുപരിയായി റിയാലിറ്റി ഷോ താരങ്ങളായും അഭിനേത്രിയായുമെല്ലാം ഈ സഹോദരിമാര്‍ മലയാളികള്‍ക്ക് പ്രിയങ്കരാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അമൃതയുടേയും അഭിരാമിയുടേയും വ്യക്തി ജീവിതവും എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ധാരാളം ആരാധകരുണ്ട് ഈ സഹോദരിമാര്‍ക്ക്.

ഇരുവരും ഇടയ്ക്ക് ബിഗ് ബോസ് മലയാളം സീസണ്‍ 2 വിലും പങ്കെടുത്തിരുന്നു. ഇരുവരെയും പ്രേക്ഷകര്‍ കൂടുതല്‍ അടുത്ത് അറിയുന്നതും മനസിലാക്കുന്നതും അതിന് ശേഷമാണ്. ഇപ്പോഴിതാ കഴിഞ്ഞ ദിവസങ്ങളില്‍ ബാംഗ്ലൂര്‍ പരിപാടിയ്ക്ക് വേണ്ടി പോയതിന്റെ വിശേഷങ്ങളായിരുന്നു അഭിരാമി പങ്കുവെച്ചത്. ഒപ്പം വ്യത്യസ്തമായ ഭക്ഷണം കഴിക്കേണ്ടി വന്ന അനുഭവവും ഗായിക പറഞ്ഞു.

ആടിന്റെ തലച്ചോറ് മുതല്‍ കണ്ണ് വരെ ഭക്ഷണത്തില്‍ കിട്ടിയതിനെ പറ്റിയാണ് പുതിയ വ്‌ളോഗിലൂടെ പറയുന്നത്. ആടിന്റെ കണ്ണും തലയോട്ടിയും തലച്ചോറുമൊക്കെ ഇട്ട ഒരു വിഭവം. നിങ്ങള്‍ കഴിച്ചിട്ടുണ്ടോ? കലാരംഗത്തുള്ളതിന്റെ ഒരു വലിയ ഗുണം തന്നെ ആണ്, ഷോ കള്‍ക്ക് വേണ്ടി യാത്രകള്‍ ചെയ്യാന്‍ കഴിയുന്നതും.. ഓരോ സ്ഥലങ്ങളിലെ വ്യത്യസ്തമായ ആചാരങ്ങള്‍, ഭക്ഷണരീതികളൊക്കെ അറിയാന്‍ സാധിക്കുക എന്നത്. മട്ടണ്‍ ആദ്യമായല്ല കഴിക്കുന്നത്, പക്ഷെ ഇങ്ങനെ തല കറി കണ്ണോടെയും തലച്ചോറോടെയും ഒക്കെ കൂടെ, ഇതാദ്യമായി തന്നെ ആണ്.

രുചി എനിക്ക് പേഴ്‌സണലി ഇഷ്ടമായില്ല. പക്ഷെ, അവിടത്തെ സ്വദേശികള്‍ ഒരുപാട് എന്‍ജോയ് ചെയ്തു കഴിക്കുന്നത് കാണാമായിരുന്നു. എന്തായാലും.. ഇത്തരം കാര്യങ്ങള്‍ നമ്മള്‍ മുരളി ചിന്തിക്കേണ്ട കാര്യമില്ല എന്നാണ് എന്റെ അഭിപ്രായം, നമ്മുടെ കള്‍ച്ചര്‍ അല്ലല്ലോ എല്ലാ ഇടതും, നമുക്കിഷ്ടമുള്ളത് നമ്മളും, അവര്‍ക്കിഷ്ടമുള്ളത് അവരും കഴിക്കുന്നു. അത്രേ മാത്രം. എല്ലാരും ഒരേ പോലെ ആവണമെന്ന് ചിന്തിക്കുന്നതില്‍ അര്‍ത്ഥമില്ല, വ്യതാസങ്ങളിലും ഒരുമ കാണുക, അല്ലെ? ഇത് പോലെ നമ്മുടെ ഇന്ത്യയിലെ വിചിത്രമായ ഭക്ഷണങ്ങളെ പറ്റി അറിയുമെങ്കില്‍, എക്‌സ്പീരിയന്‍സ് ഷെയര്‍ ചെയ്യണേ.. സ്‌നേഹം മാത്രം, ആമി.’ എന്നും പറഞ്ഞാണ് അഭിരാമി കുറിപ്പ് അവസാനിപ്പിക്കുന്നത്.

Scroll to Top