Actor hareesh peradi against devaswom minister k radhakrishnan ; ക്ഷേത്രത്തിൽ ജാതീയത നേരിട്ടുവെന്ന് പറയാൻ ദേവസ്വം മന്ത്രി ഏഴ് മാസമെടുത്തതിനെ പരിഹസിച്ച് നടൻ ഹരീഷ് പേരടി . മന്ത്രിയുടെ ഈ പ്രതികരണം തന്നെ പാതി ബുദ്ധിയില്ലായമയും പാതി നിവൃത്തിയില്ലായ്മയുമാണെന്നും ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ജാതിയത നേരിട്ട ദേവസ്വം മന്ത്രിക്ക് അത് പുരോഗമന കേരളത്തോട് പറയാൻ ഏഴുമാസം…ബുദ്ധിയുള്ളവർ ഈ വിഷയത്തോട് പ്രതികരിക്കുക ഇനിയും ഏഴുമാസം കഴിഞ്ഞ് മാത്രമാണ്..ഈ പ്രതികരണം തന്നെ പാതി ബുദ്ധിയില്ലായമയും പാതി നിവൃത്തിയില്ലായമയുമാണ് – ഹരീഷ് പേരടി കുറിച്ചു.
കഴിഞ്ഞ ദിവസമാണ് തനിക്ക് ജാതി വിവേചനം നേരിടേണ്ടി വന്നതിനെ കുറിച്ച് മന്ത്രി കെ രാധാകൃഷ്ണൻ പൊതുവേദിയിൽ തുറന്ന് പറഞ്ഞത്. കോട്ടയത്ത് ഭാരതീയ വേലൻ സൊസൈറ്റിയുടെ സംസ്ഥാന സമ്മേളനത്തിൽ ഇന്നലെ സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തൽ.
പൂജാരിമാർ വിളക്ക് കത്തിച്ച ശേഷം മന്ത്രിയായ തനിക്ക് വിളക്ക് നൽകാതെ നിലത്ത് വെച്ചു. ഇതു ജാതീയമായ വേർതിരിവാണെന്നും ആ വേദിയിൽ വച്ച് തന്നെ താൻ പ്രതികരിച്ചുവെന്നും മന്ത്രി പറഞ്ഞു. ഷർട്ടിലെ കറ മായ്ക്കുന്നത് പോലെ ജാതിവ്യവസ്ഥ മാറ്റാൻ പറ്റില്ല. ജാതി ചിന്ത എല്ലാവരുടെയും മനസിലുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.