മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് അശ്വതി ശ്രീകാന്ത്. ചാനൽ പരിപാടികളിലൂടെ അവതാരകയായി എത്തി മലയാളികൾക്ക് സുപരിചിതയായ താരം പിന്നീട് അഭിനയത്തിലേക്ക് കടന്നത് അടുത്തിടെയാണ്. ചക്കപ്പഴം എന്ന ഹാസ്യ പറമ്പരയിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തിയത്. പരമ്പരയിൽ ആശ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് അശ്വതി. പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്.
തന്റെ അഭിപ്രായങ്ങൾ ഒരു മടിയും കൂടാതെ തുറന്നു പറയുന്ന അശ്വതി പലപ്പോഴും സൈബർ ആക്രമണങ്ങൾക്ക് ഇരയാക്കപ്പെടാറുണ്ട്.രണ്ടാമതും അമ്മയാവുന്നതിനുള്ള ഒരുക്കത്തിലാണ് താരം. ഇപ്പോളിതാ ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണ് താരം.ചക്കപ്പഴത്തിന്റെ ചിത്രീകരണം ഇല്ലേ എന്നാണ് ഒരാൾ ചോദിച്ചത്. അനിനു നൽകിയ മറുപടി ഇങ്ങനെയാണ്. ലോക്ഡൗൺ അല്ലേ, നമുക്കും വീട്ടിൽ അടച്ച് ഇരിക്കേണ്ടേ?പത്ത് മുപ്പത് പേര് കൂടിയാൽ ആണ് ഒരു എപ്പിസോഡ് പുറത്ത് വരുന്നത്. അതുകൊണ്ട് തന്നെ ഈ അവസ്ഥയിൽ അതിന് സാധിക്കില്ല. എല്ലാവരും അവരവരുടെ വീടുകളിൽ സേഫ് ആയിട്ടും സന്തോഷത്തോടെയും ഇരിക്കും. എല്ലാം സുരക്ഷിതമാണെന്ന് അറിയുന്ന സമയത്തായിരിക്കും ഷൂട്ടിങ്ങ് വീണ്ടും ആരംഭിക്കുക.
സത്യത്തിൽ ലോട്ടറി അടിച്ചത് എനിക്കാണെന്ന് പറഞ്ഞ് ഇരിക്കുകയാണ് ഞാൻ. എല്ലാവർക്കും ഈ സമയത്ത് ജോലിക്ക് പോവാൻ പറ്റാത്തതിന്റെ വിഷമമാണ്. എനിക്ക് ജോലി ചെയ്തു കൊണ്ടിരിക്കുന്നതിനിടെ ഗ്യാപ് കിട്ടിയതിന്റെ സന്തോഷമാണ്. ഒരിക്കലും അങ്ങനൊരു ഗ്യാപ് കിട്ടാൻ യാതൊരു സാധ്യതയും ഇല്ലായിരുന്നു. ഗർഭാവസ്ഥയിൽ മുഴുവനും ജോലി ചെയ്യണമെന്നൊക്കെ തീരുമാനിച്ചയാളാണ് ഞാൻ. പെട്ടെന്നൊരു ഗ്യാപ് കിട്ടിയപ്പോൾ എനിക്കും സന്തോഷം തോന്നി. വീട്ടിലിരിക്കാനും സെൽഫ് പാംപറിങ്ങുമൊക്കെ പറ്റിയ അവസരമാണ് ലഭിച്ചത്.
യോഗ പ്രാക്ടീസൊക്കെ തുടങ്ങി. അതൊക്കെയാണ് ഇപ്പോഴത്തെ പരിപാടി. എല്ലാം ഓൺലൈനിലൂടെയാണ് പഠനം. പാട്ട് കേൾക്കുക, പിന്നെ ഇപ്പോഴത്തെ പ്രധാന പരിപാടി പഴയ സിനിമകൾ ഇരുന്ന് കാണുന്നതാണ്. പണ്ട് നമ്മൾ കണ്ട് കോരിത്തരിച്ചിരുന്ന സിനിമകൾ കാണുകയാണ് ഞാനിപ്പോൾ.