മലയാളത്തിൽ ഏതു തരം സ്വഭാവ വേഷങ്ങളിലും ഇണങ്ങുന്ന നടിയാണ് ലെന. സിനിമയിൽ അഭിനയിക്കുക എന്നത് ലെനയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. സോഷ്യൽ മീഡിയയിൽ രസകരമായ അനുഭവങ്ങളുമെല്ലാം പങ്കുവെച്ച് താരം എത്താറുണ്ട്. ഇപ്പോളിതാ താരത്തിന്റെ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. ചട്ടമ്പി എന്ന സിനിമ സംവിധാനം ചെയ്ത അഭിലാഷാണ് എന്റെ മുൻ ഭർത്താവെന്ന് ലെന പറയുന്നു.
ഞങ്ങളുടെ റിലേഷൻ വളരെ മുകളിൽ നിൽക്കുന്നതായിരുന്നു. ഇതിന് മുകളിലേക്ക് ഇനിയില്ലെന്ന് മനസിലായപ്പോഴാണ് ആ ബന്ധം അവസാനിപ്പിക്കുന്നത്. വേർപിരിഞ്ഞെന്ന് കരുതി ശത്രുക്കളായി ജീവിക്കുകയല്ല. ഇപ്പോഴും അഭിലാഷും താനും നല്ല സുഹൃത്തുക്കളാണെന്ന് ലെന പറയുന്നു. ഏഴ് വർഷം ദമ്പതിമാരായിരുന്നെങ്കിലും കുട്ടികൾ ഇല്ലേ എന്ന് കൂടി അവതാരകൻ ചോദിച്ചിരുന്നു. എന്നാൽ കുട്ടികൾ വേണ്ടെന്ന് വളരെ നേരത്തെ ഞങ്ങൾ തീരുമാനിച്ചിരുന്നതായിട്ടാണ് നടി പറയുന്നത്.
അത്തരത്തിൽ പല തീരുമാനങ്ങളും ഞങ്ങൾ നേരത്തെ എടുത്തിരുന്നു. അതൊക്കെ നന്നായി. എനിക്ക് എന്നെ ബോറടിക്കുന്നില്ലെന്നതാണ് അതിലെ ഏറ്റവും മനോഹരമായ കാര്യം. എന്നാൽ നടിയുടെ വിവാഹമോചന കഥ കേട്ടിട്ട് ഇത്രയും സിംപിളായി കാര്യങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കുമോന്ന് ചോദിക്കുകയാണ് ആരാധകർ. വിവാഹമോചനം നേടാൻ ഇതൊക്കെ ഒരു കാരണമാണോന്നാണ് പലരുടെയും ചോദ്യം.
ജയരാജിന്റെ സിനിമയായ സ്നേഹത്തിലൂടെയാണ് ആദ്യം വെള്ളിത്തിരിയിൽ എത്തുന്നത്. പിന്നീട് കരുണം, ഒരു ചെറു പുഞ്ചിരി, വർണ്ണക്കാഴ്ചകൾ, സ്പിരിറ്റ് എന്നീ സിനിമകളിൽ അഭിനയിച്ചു. മലയാള ചലച്ചിത്രങ്ങളിലും മലയാളം ടെലിവിഷൻ പരമ്പരകളിലുമാണ് അഭിനയിച്ചിട്ടുള്ളത്. മനഃശാസ്ത്രത്തിൽ ഉപരി പഠനം നടത്തിയ ലെന, മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. ട്രാഫിക് എന്ന 2011 പുറത്തിറങ്ങിയ സിനിമയിലൂടെയാണ് സിനിമയിൽ വഴിത്തിരിവുണ്ടായത്. പിന്നീട് സ്നേഹ വീട്, ഈ അടുത്ത കാലത്ത് സ്പിരിറ്റ്, തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. മനഃശാസ്ത്രജ്ഞയായി കുറച്ചു കാലം ജോലി ചെയ്ത ശേഷം എഷ്യാനെറ്റിന്റെ യുവർ ചൊയ്സ് എന്ന പരിപാടിയിൽ അവതാരകയായി. അതിനു ശേഷം ഓമനത്തിങ്കൾ പക്ഷി എന്ന പരമ്പരയിൽ അഭിനയിച്ചു