താറാവിനെ പോലെയുള്ള എന്റെ നടത്തവും ചേഷ്ടകളും ഇഷ്ടമായി, അങ്ങനെ പത്മാവതിയെന്ന ഞാൻ മേനകയായി

എൺപതുകളിൽ മലയാളികളുടെ പ്രിയപ്പെട്ട നായികയായിരുന്നു മേനക. തമിഴ് സിനിമയിലൂടെയായിരുന്നു മേനകയുടെ സിനിമയിലേക്കുള്ള കടന്നുവരവ്. പിന്നീട് മലയാള സിനിമയിലേക്ക് കടന്നുവന്ന മേനക തന്റെ അഭിനയ മികവുകൊണ്ട് ആരാധകരുടെ ഇഷ്ട താരമായി മാറി. 116 സിനിമകളിൽ മേനക അഭിനയിച്ചുകഴിഞ്ഞു. മലയാളം, തമിഴ് സിനിമകളെ കൂടാതെ തെലുങ്ക്, കന്നട സിനിമകളിലും മേനക തന്റെ സാന്നിധ്യം അറിയിച്ചു. നീണ്ടകാലം മലയാള സിനിമയിൽ നിന്നും മാറി നിന്ന താരം പിന്നീട് സിനിമാ നിർമാണ രംഗത്ത് സജീവമായിരുന്നു. നിർമാതാവ് സുരേഷാണ് മേനകയുടെ ഭർത്താവ്.നടി കീർത്തി സുരേഷിനെ കൂടാതെ രേവതി സുരേഷ് എന്ന മറ്റൊരു മകളും മേനകയ്ക്കുണ്ട്.

ഇപ്പോഴിതാ, മേനക സുരേഷിന്റെ ഒരു അഭിമുഖം ശ്രദ്ധനേടുകയാണ്. ചെന്നൈയിലാണ് ഞാൻ പഠിച്ചത്. അമ്മയുടെ സ്‌കൂളിൽ തന്നെയാണ് പഠിച്ചത്. അതിനാൽ എനിക്ക് ഫ്രണ്ട്‌സൊന്നും ഉണ്ടായിരുന്നില്ല. സ്‌കൂളിലേക്ക് പോവുന്നതും തിരിച്ച് വരുന്നതുമെല്ലാം അമ്മയുടെ കൂടെ ആയിരുന്നു. അമ്മ കാരണം എനിക്ക് സുഹൃത്തുക്കളില്ലെന്ന് ഞാൻ പരാതിപ്പെടാറുണ്ടായിരുന്നു. സരോജ എന്നാണ് അമ്മയുടെ പേര്,’

പത്മാവതി എന്നായിരുന്നു എന്റെ സ്‌കൂളിലെ പേര്. ആർഎസ് എന്നാണ് ക്ലാസിലുള്ളവർ എന്നെ വിളിച്ചിരുന്നത്. എന്നെ കാണുമ്പോൾ അവരൊന്നും സംസാരിക്കില്ലായിരുന്നു. അമ്മയെ എല്ലാവർക്കും പേടിയാണ്, അമ്മയ്ക്ക് സിനിമയൊക്കെ ഇഷ്ടമാണ്. നാടകം സംവിധാനം ചെയ്യാനും പാട്ടു പാടാനും ഡാൻസ് ചെയ്യാനുമൊക്കെ അമ്മയ്ക്കിഷ്ടമായിരുന്നു.

സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം അമ്മയ്ക്ക് നല്ല അറിവുണ്ടായിരുന്നു,’ മേനക പറഞ്ഞു. തന്റെ മേനക എന്ന പേരിനെ കുറിച്ചും നടി സംസാരിച്ചു. ‘വ്യത്യസ്തമായൊരു പേര് വേണം നമുക്കെന്നാണ് ആദ്യ സിനിമയുടെ സമയത്ത് പറഞ്ഞത്. അഴകപ്പൻ സാറാണ് മേനക എന്ന പേര് തീരുമാനിച്ചത്. സ്‌ക്രീൻ ടെസ്റ്റ് ഒന്നുമില്ലാതെയാണ് എന്നെ സിനിമയിലേക്ക് തിരഞ്ഞെടുത്തത്. നിന്റെ താറാവിനെ പോലെയുള്ള നടത്തവും ചേഷ്ടകളുമെല്ലാം കഥാപാത്രത്തിന് അനുയോജ്യമാണെന്നായിരുന്നു അന്ന് അവർ പറഞ്ഞത്.

\

Share this on...