ഒരു അഡാറ് ലവ്വിലൂടെ സിനിമയിലേക്ക് എത്തിയ താരമാണ് നൂറിന് ഷെരീഫ്. പിന്നീട് നിരവധി ചിത്രങ്ങളില്‍ വേഷമിട്ട നൂറിന്റെ നിരവദി ചിത്രങ്ങളാണ് റിലീസാകാനിരിക്കുന്നത്. ഇപ്പോഴിതാ തന്റെ പോസ്റ്റിന് താഴെ വന്നു കമന്റ് ചെയ്തയാള്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടി നല്‍കിയിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയില്‍ സജീവമായി പോസ്റ്റുകള്‍ ഇടാറുള്ള നടി ഏറ്റവും പുതിയതായി പങ്കുവെച്ചൊരു വീഡിയോ വൈറലായിരുന്നു.
വഴിയരികില്‍ തന്റെ ഫോട്ടോ വെച്ചിട്ടുള്ള പരസ്യബോര്‍ഡിന് താഴെ നിന്നും അത് ചൂണ്ടി കാണിക്കുകയായിരുന്നു നടി. ‘ഈ പടച്ചോന് വലിയൊരു സംഭവാ! ചില കാര്യങ്ങള്‍ നമ്മള് മറന്നാലും മൂപ്പര് മറക്കൂല. സിനിമ ജീവിതം തുടങ്ങിയ സമയത്ത് ഇതേ സ്ഥലത്ത് നിന്ന് പൊട്ടിക്കരയേണ്ട ഒരു അവസ്ഥ ഉണ്ടായിട്ടുണ്ട്. അതിലേക്കൊന്നും ഇനി ഒരുപാട് കാട് കയറി ചിന്തിക്കുന്നില്ല. എല്ലാം നല്ലതിന് ഇന്നിത് കണ്ടപ്പോള്‍ ഉണ്ടായ സന്തോഷത്തിന്റെ ഒരംശം മാത്രം ഈ വീഡിയോയില്‍ മാഷാ അല്ലാഹ്… സ്വപ്നം കാണുക. കട്ടയ്ക്ക് അതിന് വേണ്ടി പണി എടുക്കുക. എന്നും, എന്നെന്നും എന്ന ക്യാപ്ഷനായിരുന്നു നൂറിന് വീഡിയോയ്ക്ക് നല്‍കിയത്.
പേര് കൊണ്ട് മുസ്ലീമായത് കൊണ്ട് കാര്യമില്ല. സ്ക്രീനില്‍ തലമറച്ച് അഭിനയിച്ചാല്‍ പോര ജീവിതത്തിലും മുസ്ലീം തലമറക്കണം എന്നായിരുന്നു നൂറിന്റെ പോസ്റ്റിന് താഴെ ഒരു വ്യക്തി ഇട്ട കമന്റ്. ഇത് കേട്ട് നൂറിന് വെറുതേയിരുന്നില്ല. ‘എങ്കില്‍ അങ്ങനെയുള്ള പേജുകള്‍ ഫോളോ ചെയ്ത് അവിടെ കമന്റിട്ടാല്‍ പോരെ ചേട്ടാ? എന്തിനാ വെറുതേ ഇവിടെ ഇങ്ങനെ… എന്നാണ് താരം കമന്റിലൂടെ മറുപടി പറഞ്ഞത്.