മാസ്ക് വച്ച് കണ്ണ് തുറക്കാതെ മകൻ !! സുമയുടെ മകൻ ആശുപത്രിയിൽ കണ്ണ് തുറക്കാൻ കാത്തിരിക്കുന്നു

ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറുകയും പിന്നീട് ഇരുപത് വർഷത്തോളം സിനിമയിൽ സജീവമായി നിന്ന് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിക്കുകയും ചെയ്ത അഭിനേത്രിയാണ് സുമ ജയറാം. അമ്പതിനോട് അടുക്കവെയാണ് സുമയ്ക്കും ലല്ലുഷ് ഫിലിപ്പിനും ഇരട്ട കുഞ്ഞുങ്ങൾ പിറന്നത്. സുമയുടെ രണ്ട് മക്കളും പ്രീകെജി വിദ്യാർത്ഥികളാണ്. ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ ആക്ടീവായ സുമ ജയറാം യുട്യൂബ് ചാനലിൽ പങ്കുവെച്ച പുതിയ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. അപ്രതീക്ഷിതമായി ജീവിതത്തിലുണ്ടായ ഒരു വിഷമ ഘട്ടത്തെ കുറിച്ചാണ് സുമ വീഡിയോയിൽ വിവരിക്കുന്നത്. ഒരിക്കലും പ്രതീക്ഷിക്കാതെ വന്ന ട്രാജ‍ഡി എന്നാണ് തലക്കെട്ട് നൽകിയിരിക്കുന്നത്. ആശുപത്രിയിൽ കുഞ്ഞിനൊപ്പം കിടക്കുന്ന സുമയേയും കാണാം. മകന് അപ്രതീക്ഷിതമായി ഉണ്ടായ ഒ​രു അപകടത്തെ കുറിച്ചുള്ളതാണ് വീഡിയോ.

കുഞ്ഞിന് മുഖത്ത് പരിക്കേറ്റുവെന്നും പ്ലാസ്റ്റിക്ക് സർജറി നടത്തിയെന്നും സുമ വീഡിയോയിൽ പറഞ്ഞു. തന്റേയും മക്കളുടേയും ഹോളി ആഘോഷം എങ്ങനെയായിരുന്നുവെന്ന് വിവരിച്ചുകൊണ്ടാണ് സുമ ജയറാമിന്റെ വീഡിയോ ആരംഭിക്കുന്നത്.അതിരാവിലെ എഴുന്നേറ്റ് മക്കളുടെ സ്കൂളിലേക്കും വൃന്ദ സദനത്തിലേക്കും വിതരണം ചെയ്യാനുള്ള ബിരിയാണി സുമയും സഹായികളും ചേർന്ന് തയ്യാറാക്കി. ഹോളി ആയതുകൊണ്ട് തന്നെ മധുരം നുകരാനായി ഒരു കേക്കും വാങ്ങി വീട്ടിൽ സുമയും മക്കളും ചേർന്ന് മുറിച്ചിരുന്നു. ശേഷമാണ് വൃന്ദ സദനം സന്ദർശിക്കാനും ഭക്ഷണം കൊടുക്കാനും സുമ പോയത്. മക്കളേയും ഒപ്പം കൂട്ടിയിരുന്നു. നോമ്പിന്റെ മാസമായതുകൊണ്ടാണ് ഇത്തരം പ്രവൃത്തികൾ ചെയ്യാമെന്ന് തീരുമാനിച്ചതെന്നും സുമ പറഞ്ഞു. ഭക്ഷണം വിതരണം ചെയ്ത് അന്തേവാസികളുമായി സുമ സംസാരിച്ചുകൊണ്ടിരിക്കെയാണ് മക്കളിൽ ഒരാൾ വീണതും ചുണ്ട് മുറിഞ്ഞതും.

ഒട്ടും പ്രതീക്ഷിക്കാതെയാണ് അപകടം ഉണ്ടായത്. ഓൾഡേജ് ഹോമിലെ അമ്മമാർക്ക് ഭക്ഷണം കൊടുക്കാൻ പോകുമ്പോൾ കൂടെ മക്കളും ഉണ്ടായിരുന്നു. എല്ലായിടത്തും ഓടി നടന്ന കുഞ്ഞുങ്ങളിൽ ഒരാൾ വീഴുകയും ചുണ്ടിന് മുറിവ് സംഭവിക്കുകയും ചെയ്തു. സ്റ്റിച്ചിടേണ്ടതായും വന്നു. വലിയ സന്തോഷത്തിലായിരുന്നു ഞാൻ ഇതുവരെ. അതങ്ങനെയാണല്ലോ… നല്ല സന്തോഷം വരുമ്പോൾ എന്തെങ്കിലും ദുഖവും ദൈവം കരുതിവയ്ക്കും. അതൊന്നുമല്ല വെള്ളിയാഴ്ച സാത്താന്റെ കളിയാണ്. പൊതുവെ അങ്ങനെയാണല്ലോ. നല്ല സന്തോഷിച്ച ഒരു ദിവസം ഇങ്ങനെ ആയിത്തീരും എന്നൊട്ടും പ്രതീക്ഷിച്ചില്ല. ശനിയാഴ്ച കുഞ്ഞിന്റെ പ്ലാസ്റ്റിക് സർജറി കഴിഞ്ഞു. ചുണ്ടിൽ തന്നെ മുറിവിന്റെ പാട് വരുന്നത് ഭാവിയിൽ അവനൊരു ബുദ്ധിമുട്ടായിരിക്കും. അത് മനസിലാക്കിയാണ് പ്ലാസ്റ്റിക് സർജറി ചെയ്തത്. ദൈവം കൂടെയുണ്ട്. അതുപോലെ ചില നെഗറ്റീവ് എനർജികളുമെന്നാണ് മകന് പറ്റിയ അപകടത്തെ കുറിച്ച് വിശദീകരിച്ച് സുമ ജയറാം പറഞ്ഞത്.

Scroll to Top