വെള്ള വസ്ത്രത്തിൽ മാലാഖയെ പോലെ സുന്ദരിയായി അതിഥി രവി, കിടിലൻ ചിത്രങ്ങൾ കാണാം

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അതിഥി രവി. മോഡലിങ്ങിൽ നിന്നും മലയാള സിനിമ ലോകത്തേക്ക് എത്തിയ താരം ഇപ്പോൾ മലയാളത്തിലെ തിരക്കുള്ള ഒരു നടിയാണ്. 2014ൽ ആംഗ്രി ബേബീസ് ഇൻ ലവ് എന്ന സിനിമയിലൂടെയാണ് താരം അഭിനയരംഗത്തേക്ക് കടന്നുവന്നത്. ആദ്യ സിനിമയിൽ ചെറിയ വേഷമാണ് താരം ചെയ്തത് എങ്കിലും രണ്ടാമത്തെ സിനിമയിൽ നായികയായാണ് താരം അഭിനയിച്ചത്.

2017ൽ പുറത്തിറങ്ങിയ അലമാര എന്ന ചിത്രത്തിൽ സണ്ണി വെയിൻ്റെ നായികയാണ് താരം രണ്ടാമതായി അഭിനയിച്ചത്. കോളേജ് പഠനകാലത്ത് തന്നെ മോഡലിങ്ങിൽ സജീവമായിരുന്നു അതിഥി രവി. ആംഗ്രി ബേബീസ് ഇൻ ലവ്, ബിവേയർ ഓഫ് ഡോഗ്സ്, അലമാര, അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഉദാഹരണം സുജാത, ലവകുശ, ചെമ്പരത്തിപൂ, ആദി, കുട്ടനാടൻ മാർപാപ്പ, നാം, ദ ലാസ്റ്റ് ടു ഡേയ്സ്, പത്താം വളവ്, 12ത് മാൻ, കുറി എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് താരം ഇതിനോടകം അഭിനയിച്ചിട്ടുള്ളത്. ആനയെ പൊക്കിയ പാപ്പാൻ, പീസ് എന്നിങ്ങനെ നാല് ചിത്രങ്ങളിലാണ് താരത്തിന്റെ പുറത്തിറങ്ങാനായി ഒരുങ്ങുന്നത്.

ഹ്രസ്വചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. എല്ലാം തേപ്പ്, എൻറെ നാരായണയ്ക്ക്, ഇൻസ്റ്റാ ഗ്രാമം എന്നിങ്ങനെയുള്ള ഹ്രസ്വചിത്രങ്ങളാണ് താരം അഭിനയിച്ചിട്ടുള്ളത്. നിരവധി പരസ്യങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമായ താരം പങ്കുവയ്ക്കാനുള്ള ചിത്രങ്ങളെല്ലാം തന്നെ നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. തൂവെള്ള വസ്ത്രത്തിൽ ഒരു മാലാഖയെ പോലെ അതിസുന്ദരിയായ എത്തിയിരിക്കുകയാണ് അതിഥി രവി. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

Share this on...