Notification Show More
Aa
Reading: ഹന്‍സിക തനിക്ക് മകളെ പോലെ, അവളെ ചില കാര്യങ്ങളില്‍ വിലക്കാറുണ്ട്, അഹാന
Share
Aa
Search
Have an existing account? Sign In
Follow US
Newsstory

ഹന്‍സിക തനിക്ക് മകളെ പോലെ, അവളെ ചില കാര്യങ്ങളില്‍ വിലക്കാറുണ്ട്, അഹാന

Smart Media Updates
Last updated: 2021/12/07 at 11:43 AM
Smart Media Updates Published December 7, 2021
Share

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. നടനും ഭാര്യ സിന്ധുവും നാല് പെണ്‍മക്കളും സോഷ്യല്‍ ലോകത്തും നിറഞ്ഞ് നില്‍ക്കുകയാണ്. കൃഷ്ണകുമാറും ഭാര്യ സിന്ധുവും മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരും യുട്യൂബ് ചാനലുകളിലൂടെ വീഡിയോകളുമായി നിരന്തരം എത്താറുണ്ട്. വീട്ടു വിശേഷങ്ങളും മറ്റ് കാഴ്ചകളുമൊക്കെ വീഡിയോയായി ഇവര്‍ പങ്കുവെയ്ക്കാറുണ്ട്.

അച്ഛന്‍ കൃഷ്ണകുമാറിന് പിന്നാലെ ആദ്യമായി സിനിമയില്‍ എത്തിയത് മൂത്ത മകള്‍ അഹാന തന്നെയായിരുന്നു. അഹാന നായികയായ ലൂക്ക എന്ന ചിത്രത്തില്‍ താരത്തിന്റെ ബാല്യ കാലം അവതരിപ്പിച്ച് ഇളയ സഹോദരിയായ ഹന്‍സികയും സിനിമയിലെത്തി. ഇഷാനിയും സിനിമയില്‍ എത്തിയിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത് സഹോദരിമാരുമായുള്ള അടുപ്പത്തെ കുറിച്ച് അഹാന പറയുന്ന വീഡിയോയാണ്.

Read Also  ദമിനി സ്കർട്ട് ധരിച്ച് ദുബായിൽ ചുറ്റിക്കറങ്ങി അഹാന, ചിത്രങ്ങൾ കാണാം

മൂന്ന് സഹോദരിമാരില്‍ ഏറ്റവും കൂടുതല്‍ അടുപ്പം കൂടുതല്‍ ഏറ്റവും ഇളയ അനിയത്തിയായ ഹന്‍സികയോട് ആണ്. ഹന്‍സികയുടെ ഒരു വലിയ ഫാന്‍ ആണ് ഞാന്‍. അവള്‍ എന്ത് കാര്യം ചെയ്താലും വ്യത്യസ്തമായി ചെയ്യാന്‍ ശ്രമിക്കുന്ന ആളാണ്. ഞങ്ങളുടെ വീട്ടില്‍ ഏറ്റവും നന്നായി വീഡിയോ എഡിറ്റ് ചെയ്യുന്നത് ഹന്‍സികയാണ്. അവളുമായി പ്രായ വ്യത്യാസമുള്ളതിനാല്‍ ഞാന്‍ അവളെ മകളായിട്ടാണ് കാണുന്നത്. പക്ഷെ അവള്‍ക്ക് ഞാന്‍ അങ്ങനെയല്ല. അവള്‍ മുടി മുറിക്കണമെന്നൊക്കെ ആവശ്യപ്പെടുമ്പോള്‍ ഞാന്‍ വിലക്കാറുണ്ട്. അവള്‍ക്ക് അത് എത്രത്തോളം നല്ലതാണെന്ന് അറിയാത്തത് കൊണ്ടാകാം അവള്‍ മുടി മുറിക്കണമെന്നെല്ലാം പറയുന്നത്. ചിലപ്പോള്‍ ഞാന്‍ ഇത്തരം കാര്യങ്ങള്‍ വിലക്കുമ്പോള്‍ അവള്‍ക്ക് ദേഷ്യം വരാറുണ്ട്’

Read Also  വീട് കത്തിയാല്‍ ആദ്യം എടുത്ത് ഓടുക അമ്മയുടെ ഡയറി, തുറന്നു പറഞ്ഞ് അഹാന

അമ്മയെ സന്തോഷിപ്പിക്കാനും അമ്മയ്ക്ക് വേണ്ടി സമയം ചിലവഴിക്കാനും മനപൂര്‍വം ശ്രമിക്കുന്നതാണോ എന്ന ചോദ്യത്തിന് അഹാന നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. ‘നാല് പെണ്‍കുട്ടികള്‍ പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ അമ്മയ്ക്ക് ഉണ്ടായി. ഞങ്ങള്‍ ജനിച്ച ശേഷം ഭക്ഷണം നല്‍കുക, ഞങ്ങളെ പരിപാലിക്കുക, സ്‌കൂളില്‍ കൊണ്ടുപോവുക എന്നിവയെല്ലാമായി അമ്മ തിരക്കിലായിരുന്നു. പതിനഞ്ച് വര്‍ഷം അമ്മ അമ്മയെ തന്നെ മറന്ന് ഞങ്ങള്‍ക്ക് വേണ്ടി ജീവിക്കുകയായിരുന്നു. ഇനി അങ്ങനെ പാടില്ല. അമ്മയാണെങ്കിലും അവര്‍ക്ക് അവരുടേതായ സ്വപ്നങ്ങള്‍ ഉണ്ടാകുമല്ലോ…? അതുകൊണ്ടാണ് അമ്മയുടെ സുഹൃത്തുക്കളുടെ മീറ്റ് അപ്പും, അമ്മയ്‌ക്കൊപ്പമുള്ള യാത്രകളുമെല്ലാം നടത്തുന്നത്’ അഹാന പറയുന്നത്. അഞ്ച് വര്‍ഷത്തേക്ക് വിവാഹം എന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും അഹാന പറയുന്നു. സമയം എടുത്തിട്ടായാലും നല്ല സിനിമകള്‍ ചെയ്യുക എന്നത് മാത്രമാണ് ചിന്തിക്കുന്നതെന്നും അഹാന പറയുന്നു.

Read Also  കറുപ്പിൽ സുന്ദരിയായി അഹാന, ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ