ഇക്കഴിഞ്ഞ ആഴ്ചയായിരുന്നു ഐശ്വര്യ രാജീവിന്റെ വിവാഹം. എന്‍ജിനിയര്‍ ആയിട്ടുള്ള അര്‍ജുനാണ് ഐഷുവിന്റെ ഭര്‍ത്താവ്. ആര്‍ഭാടമായി നടന്ന വിവാഹം മലയാളം മിനിസ്‌ക്രീന്‍ താരങ്ങള്‍ക്ക് ആഘോഷമായിരുന്നു. എന്‍ജിനിയറാണ് അര്‍ജുന്‍. പ്രണയ വിവാഹമല്ല എന്ന് ഐഷു നേരത്തെ പറഞ്ഞിട്ടുണ്ട്. മാട്രമോണി വഴി വന്ന ആലോചനയാണ്. വീട്ടുകാര്‍ തീരുമാനിക്കുകയായിരുന്നുവത്രെ.
എന്തായാലും ദിവസങ്ങള്‍ നീണ്ടു നിന്ന വിവാഹ ആഘോഷങ്ങള്‍ എല്ലാം കഴിഞ്ഞു. വിവാഹത്തെ കുറിച്ചുള്ള ഓരോ അപ്‌ഡേഷനും ഐശ്വര്യ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരുന്നു.
ഇപ്പോള്‍ ഇതാ ഹണിമൂണ്‍ ആഘോഷമാണ് പുതിയ വിശേഷം. അര്‍ജുനൊപ്പമുള്ള ഹണിമൂണ്‍ ചിത്രങ്ങളാണ് നടി പങ്കുവച്ചിരിയ്ക്കുന്നത്. മാലിദ്വീപിലാണ് ഹണിമൂണ്‍. മാലി ദ്വീപില്‍ നിന്നും പകര്‍ത്തിയ മനോഹര ചിത്രങ്ങള്‍ താരം പങ്കിട്ടിരിക്കുകയാണ് താരം. സുഹൃത്തുക്കളും ആരാധകരുമെല്ലാം ചിത്രങ്ങള്‍ക്ക് താഴെയായി കമന്റുകള്‍ രേഖപ്പെടുത്തിയിരുന്നു. ശ്രീവിദ്യ മുല്ലച്ചേരിയുടെ സ്‌മൈലി കമന്റും ഇതിനിടെ ചര്‍ച്ചയായി മാറിയിട്ടുണ്ട്. വിവാഹത്തിനായി നാളെണ്ണുകയാണ് താനെന്ന് കഴിഞ്ഞ ദിവസം ശ്രീവിദ്യ പറഞ്ഞിരുന്നു.
വളരെ ചെറപ്പത്തില്‍ തന്നെ അഭിനയത്തിലേക്ക് കടന്നു വന്നയാളാണ് ഐശ്വര്യ. മൂന്നര വയസ്സിലാണ് ഐശ്യര്യ ആദ്യമായി അഭിനയിക്കുന്നത്. ജയറാമും ഗീതു മോഹന്‍ദാസും ഒന്നിച്ച ‘പൗരന്‍ എന്ന ചിത്രത്തില്‍ ഗീതുവിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് ഐശ്വര്യയായിരുന്നു. സുധാകര്‍ മംഗളോദയത്തിന്റെ ‘വെളുത്ത ചെമ്പരത്തി’യാണ് താരത്തിന്റെ ആദ്യ സീരിയല്‍. നാലാം വയസിലാണ് ഐശ്വര്യ സീരിയിലിലെത്തുന്നത്. നാല്‍പ്പതോളം സീരിയലുകളില്‍ അഭിയനിച്ചിട്ടുണ്ട്. സിനിമകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സ്റ്റാര്‍ മാജിക്കിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്.