പ്രേക്ഷകരുടെ പ്രീയ താരമാണ് എലീന പടിക്കൽ. തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി എലീന പങ്കുവെക്കാറുണ്ട്. ഇപ്പോളിതാ പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് താരം. ബിഎംഡബ്ല്യു 330i ജി ടി എം സ്പോർട്ട് വാഹനം ആണ് സ്വന്തമാക്കിയത്.
ലക്ഷം രൂപ മുതൽ 65 ലക്ഷം രൂപ വരെയാണ് കാറിന്റെ വില. ആൽപൈൻ വൈറ്റ് നിറത്തിലുള്ള വാഹനം ആണ് ഇവർ തിരഞ്ഞെടുത്തിരിക്കുന്നത്. സെറാമിക് പ്രോ പാക്കേജ് കൂടി വാഹനം എടുക്കുമ്പോൾ ഉൾപ്പെടുത്താൻ ഇവർ ശ്രമിച്ചിട്ടുണ്ട്.
ഒരു ഫൈവ് സീറ്റർ സെഡാൻ വാഹനം ആണ് ഇത്. ഏതാണ്ട് 250 കിലോമീറ്റർ മണിക്കൂർ സ്പീഡ് ഇത് തരും. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ ലേക്ക് എത്താൻ വെറും 5.8 സെക്കൻഡ് മാത്രമാണ് ഇതിന് വേണ്ടത്. 255 ബിഎച്ച്പി പവറും 400mm ടോർക്കും എൻജിൻ ഉല്പാദിപ്പിക്കാൻ സാധിക്കും. ടർബോ ചാർജ് എഞ്ചിൻ ആണ് ഉള്ളത്.
ബിഗ് ബോസ് മലയാളം സീസൺ രണ്ടിലെ മത്സരാർത്ഥി കൂടിയായിരുന്നു എലീന പടിക്കൽ. ബിഗ് ബോസിൽ വച്ചാണ് എലീന തന്റെ പ്രണയം തുറന്നു പറഞ്ഞത്. രണ്ട് മതവിഭാഗത്തിൽപ്പെട്ടതിനാൽ വിവാഹത്തിന് വീട്ടുകാർ എതിരായിരുന്നുവെന്ന് എലീന പറഞ്ഞിരുന്നു.