രണ്ട് മക്കളോടൊപ്പം ലണ്ടനിൽ കറങ്ങിയടിച്ച് അമ്പിളി ദേവി, ഇതാണ് ഞങ്ങൾ ആ​ഗ്രഹിച്ചതെന്ന് സോഷ്യൽ മീഡിയ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അമ്പിളി ദേവി. മികച്ച ഒരു നർത്തകി കൂടിയാണ് താരം. ഇപ്പോൾ ഒരു ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്ത് സജീവമാവുകയാണ് അമ്പിളി. അടുത്തിടെ മധുരം ശോഭനം എന്ന പരിപാടിയിൽ അമ്പിളിയുടെ നൃത്ത ചുവടുകൾ ശ്രദ്ധേയമായിരുന്നു. രണ്ട് മക്കളുടെ അമ്മ ആയിരുന്നിട്ടും അവരുടെ സൗന്ദര്യത്തിനും പ്രകടനത്തിനും യാതൊരു കുറവുമുണ്ടായിട്ടില്ല. അടുത്തിടെയായിരുന്നു അമ്പിളി ദേവി യൂട്യൂബ് ചാനൽ തുടങ്ങിയത്.

മൂത്തമകൻ അപ്പുവിന്റെയും രണ്ടാമത്തെ മകൻ അർജ്ജുന്റെയും വീഡിയോ ആണ് അമ്പിളി പങ്ക് വച്ചിരിക്കുന്നത്. മുൻപും മക്കളുടെ വിശേഷം പങ്ക് വച്ച് അമ്പിളി എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അമ്പിളി കൊല്ലം മെഗാ ഫെസ്റ്റ് കാണാൻ പോയപ്പോൾ എടുത്ത വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഞങ്ങൾ ലണ്ടൻ സിറ്റിയിലൂടെ ഒന്ന് കറങ്ങി എന്ന ക്യാപ്‌ഷനോടെയാണ് അമ്പിളി വീഡിയോ പങ്കിട്ടത്. വീഡിയോയിൽ ഉടനീളം ഇളയ മകൻ അജുവിന്റെ കൊഞ്ചി കൊഞ്ചിയുള്ള സംസാരം ഏറെ മനസ്സ് നിറയ്ക്കുന്ന കാഴ്ച തന്നെയാണ് എന്ന് ആരാധകരും പറയുന്നു. കാണാനും, കേൾക്കാനും ഒരുപാട് സന്തോഷം തോന്നിപ്പിക്കുന്ന വീഡിയോ. ഇങ്ങനെ എന്നും സന്തോഷത്തോടെ ഇരിക്കണം അമ്പിളികുട്ടി എന്നും ആരാധകർ പറയുന്നുണ്ട്.

‘മുന്നോട്ടു പോവൂ ധൈര്യമായി എല്ലാവരും കൂടെ ഉണ്ട്. നന്നായിട്ടുണ്ട് ജീവിതത്തിൽ ഒരുപാട് പ്രശ്നം വരും അതിനെയെല്ലാം അതിജീവിച്ചു മുൻപോട്ട് പോകണം അതിനുള്ള ധൈര്യം ഉണ്ടാകട്ടെ. ഇനിയുള്ള ജീവിതം സന്തോഷവും, സമാധാനവും ഉള്ളത് ആവട്ടെ ആരാധകർ ആശംസിക്കുന്നു.

മലയാളം ടെലിവിഷൻ വ്യവസായത്തിൽ ഒരു നടിയെന്ന നിലയിൽ സ്വന്തമായി ഒരു ഇടം നേടിയ അമ്പിളി ദേവി 2005 ൽ മികച്ച ടെലിവിഷൻ നടിയ്ക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയിരുന്നു. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, ഫോക്ക് ഡാൻസ് എന്നിവയിൽ പരിശീലനം നേടിയ നർത്തകിയാണ് അമ്പിളി ദേവി.രണ്ടരവർഷത്തെ ഇടവേളയ്ക്ക് ശേഷം സ്വകാര്യ ചാനലിലെ സീരിയലിലൂടെ അമ്പിളി വീണ്ടും അടുത്തിടെ പ്രേക്ഷകർക്ക് മുന്നിലെത്തിയിരുന്നു.

Share this on...