​ഗോപി സുന്ദർ ജീവിതത്തിലേക്ക് വന്നതിനുശേഷമുള്ള മകളുടെ ജന്മദിനം ആഘോഷമാക്കി മാറ്റി അമൃത

പ്രണയം തുറന്ന് പറഞ്ഞപ്പോൾ മുതൽ വലിയ വിമർശനത്തിന് ഇരയാകുന്നവരാണ് സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും. മോശം കമന്റുകളുമായി നിരവധി പേർ രംഗത്തെത്തിയതോടെ പ്രതികരണവുമായി ഇരുവരും രംഗത്തെത്തിയിരുന്നു. എന്നിരുന്നാലും ഇവരുടെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്

മകൾ പാപ്പുവിന് പിറന്നാൾ ആശംസകൾ നേർന്ന്, പിറന്നാൾ ദിനം ആഘോഷമാക്കിമാറ്റിയിരിക്കുകയാണ് അമൃത സുരേഷ്. പാപ്പു പിറന്നാൾ കേക്ക് മുറിക്കുന്നതിന്റെ ചിത്രങ്ങളും അമൃത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഞങ്ങടെ പുന്നാരക്കുടത്തിന് ഒരായിരം പിറന്നാൾ ഉമ്മ എന്നാണ് അമൃത സോഷ്യൽ മീഡിയയിൽ കുറിച്ചത്. ​ഗോപി സുന്ദർ അമൃതയുടെ ജീവിതത്തിലേക്കെത്തിയ ശേഷമുള്ള പാപ്പുവിന്റെ ആദ്യ ജന്മദിനമാണിന്ന്.

അമൃതയ്ക്കും പാപ്പുവിനുമൊപ്പം ഗോപിസുന്ദർ, അഭിരാമി സുരേഷ് എന്നിവരേയും പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളിൽ കാണാം. നിരവധിയാളുകളാണ് പാപ്പുവിന് ജൻമദിനാശംസകളുമായി എത്തുന്നത്

ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാള സിനിമയിലെ പിന്നണി ഗായികയായി ഉയർന്ന താരമാണ് അമൃത. തനി നാട്ടിൻ പുറത്തുകാരിയായ അമൃത പിന്നീട് നടൻ ബാലയെ വിവാഹം ചെയ്തു. എന്നാൽ അധികം വൈകാതെ തന്നെ ഇരുവരും വേർപിരിഞ്ഞു. ഇതിന് ശേഷം പിന്നീട് മലയാളി പ്രേക്ഷകർ കണ്ടത് അടിമുടി മാറിയ അമൃതയെയാണ്. ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകളുമുണ്ട്.