അമൃതസുരേഷും സംഗീത സംവി ധായകൻ ഗോപി സുന്ദറും വാർത്തകളിൽ നിറഞ്ഞിരുന്നു. ഗോപി സന്ദറുമായി അമൃത അകന്നോ എന്ന അഭ്യൂഹങ്ങളിലൂടെയാണ് വാർത്തകളിൽ നിറഞ്ഞത്. ഗോപി സുന്ദറിന്റെ ഇൻസ്റ്റഗ്രാം പേജിൽ വന്ന ചില മാറ്റങ്ങളാണ് സംശയങ്ങൾക്ക് കാരണമായത്. ഇരു വരും പര സ്പരം അൺ ഫോളോ ചെയ്യുകയും, ചിത്രങ്ങൾ നീക്കം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, കുറച്ചു ദിവസങ്ങൾ കഴിഞ്ഞതും അവർ ഫോളോ ചെയ്യുകയും, ചിത്രങ്ങൾ പഴയപടി ആവുകയും ചെയ്തിരുന്നു.
ഒപ്പം ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രം ഗോപി സുന്ദർ പങ്കുവയ്ക്കുകയും ചെയ്തു. ഇതോടെയാണ് അഭ്യൂഹങ്ങൾക്ക് വിരാമമായത്. എന്നാൽ ഗോസിപ്പുകൾ തടയാൻ മാത്രമുള്ള മാർഗമായിരുന്നോ ഇതെന്നാണ് ഇപ്പോൾ ആരാധകരുടെ ചോദ്യം. അമൃതയുടെ 33ാം ജന്മ ദിനമാണിന്ന്. സോഷ്യൽ മീഡിയയിലൂടെ സഹോദരി അഭി രാമി സുരേഷ് ഉൾപ്പെടെ ആശംസകൾ അറിയിച്ചെങ്കിലും ഗോപി സുന്ദർ ഇതുവരെ ആശം സകൾ അറിയിച്ചിട്ടില്ല.
കഴിഞ്ഞ വർഷം അമൃതയുടെ പിറന്നാൾ ദിനത്തിൽ ഗോപി സുന്ദർ ഫോട്ടോ പങ്കുവെച്ച് ആശംസകൾ അറിയിച്ചിരുന്നു. എന്നാൽ ഇത്തവ ണ താരം മൗനത്തിലാണ്. മുമ്പത്തെ പോലെ അമൃതയ്ക്കൊപ്പമുള്ള ചിത്രങ്ങൾ ഗോപി സുന്ദർ ഇപ്പോൾ പങ്കുവെക്കാറുമില്ല. ഇതാണ് ആരാധകരിൽ സംശയത്തിന് കാരണമായത്. അമൃതയും ഗോപി സുന്ദറും ഒരുമിച്ചുള്ള ചിത്രങ്ങൾ സഹോദരി അഭിരാമിയും സ്റ്റോറികളിൽ പങ്കുവെക്കാറുണ്ടായിരുന്നു. ഇപ്പോൾ അതും നിലച്ചു. പിറന്നാൾ ആശംസകൾ അറിയിച്ചു കൊണ്ട് പങ്കുവെച്ച കുറിപ്പിൽ അമൃതയ്ക്ക് അഭിരാമി പ്രചോദനം നൽകുന്നുണ്ട്.
കുറച്ച് നാൾ മുമ്പ് ഗോപി സുന്ദറിന്റെ പിറന്നാൾ ദിനം അമൃത ആഘോഷമാക്കിയിരുന്നു. എന്റെ ബർത്ത്ഡേ ബോയ്ക്ക് 18 തികഞ്ഞു എന്ന ക്യാപ്ഷനോടെ ഒരുമിച്ചുള്ള ചിത്രങ്ങളും ഗായിക പങ്കുവെച്ചു. ഗോപി സുന്ദർ എന്തുകൊണ്ട് ആശംസകൾ അറിയിക്കുന്നില്ല എന്നാണ് ആരാധകരുടെ ചോദ്യം.