ആനന്ദം എന്ന സിനിമയിലൂടെ അരങ്ങേറി മലയാളികളുടെ പ്രിയതാരമായ അനാര്‍ക്കലി മരയ്ക്കാരുടെ വിശേഷങ്ങള്‍ ആരാധകര്‍ ഇപ്പോഴും ഏറ്റെടുക്കാറുണ്ട്.വിമാനം, മന്ദാരം, മാര്‍ക്കോണി മത്തായി, ഉയരെ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ നടി തന്റെ വീട്ടിലെ പെരുന്നാള്‍ ആഘോഷങ്ങളെ കുറിച്ച് മനസ് തുറക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തനിക്ക് ഒരിക്കല്‍ പോലും നോമ്പ് മുഴുവന്‍ എടുക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് അനാര്‍ക്കലി പറയുന്നത്. പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്കിയ ഒരു അഭിമുഖത്തിലായിരുന്നു താരത്തിന്റെ വാക്കുകള്‍.
‘റംസാന് ചെറുപ്പത്തിലായിരുന്നു കുറച്ച് കൂടി രസം. പെരുന്നാളിന് കസിന്‍സിനൊപ്പം പുറത്ത് പോകും. പെരുന്നാള്‍ ദിവസം വീടൊക്കെ വൃത്തിയാക്കും. അതൊക്കെയാണ് എന്റെ ഓര്‍മകള്‍. ഉമ്മയാണ് വീട് വൃത്തിയാക്കുക. പക്ഷെ സാധനം വാങ്ങാന്‍ ഞാനാണ് പോകുന്നത്. പെരുന്നാള്‍ എന്റെ വീട്ടില്‍ ആഘോഷിക്കുന്നത് കുറഞ്ഞു. മുഴുവന്‍ നോമ്ബ് എടുത്തിട്ടില്ല ഇതുവരേയും. ഇപ്രാവശ്യം എടുക്കണമെന്ന് ആലോചിച്ചു പക്ഷെ നടന്നില്ല. ഒരു നോമ്ബ് പോലും മുഴുവന്‍ എടുത്തിട്ടില്ല. ഭക്ഷണം കഴിക്കാതെ ഇരിക്കുന്നതാണ് ബുദ്ധിമുട്ട്. വെള്ളം കുടിക്കാതെ ഇരിക്കുന്നത് പ്രശ്നമല്ല. പക്ഷെ ഭക്ഷണം കഴിക്കാതെ ഇരിക്കാന്‍ പറ്റില്ല. മാത്രമല്ല നോമ്പില്ലെങ്കിലും നോമ്പി തുറക്കാന്‍ പോകും.
ഇഫ്താര്‍ സമയത്താണ് നമ്മുടെ കുടുംബത്തില്‍ ഇത്രയേറെ ആളുകള്‍ ഉണ്ടെന്ന് മനസിലാവുന്നത്. കാരണം എല്ലാവരും ഒത്തുകൂടും. സിനിമ സെറ്റില്‍ കഥാപാത്രമായി മേക്കപ്പിട്ട ശേഷം പോസ്റ്റായി ഇരിക്കുന്നതാണ് ഏറ്റവും ബോറടി. കാരവാനൊന്നും എല്ലാവര്‍ക്കുമില്ല. മെയിന്‍ ആക്ടേഴ്സിന് മാത്രമേയുള്ളു. ചില സിനിമകളില്‍ കാരവാന് കിട്ടിയിട്ടുണ്ട്. ആദ്യത്തെ സെലിബ്രിറ്റി ക്രഷ് പൃഥ്വിരാജായിരുന്നു. സ്വപ്നക്കൂട് കണ്ട് ഫാനായതാണ്. ശേഷം സോള്‍ട്ട് ആന്റ് പെപ്പര്‍ സിനിമ ഇറങ്ങി. അതോടെ ആസിഫ്ക്കയുടെ ഫാനായി. ആസിഫ്ക്ക കല്യാണം കഴിച്ചപ്പോള്‍ സങ്കടമായി. അദ്ദേഹത്തോട് അത് പറഞ്ഞിട്ടുണ്ട്’, അനാര്‍ക്കലി പറഞ്ഞു.