കിടിലൻ മേക്കോവറിൽ സ്റ്റൈലിഷായി അനാർക്കലി മരിക്കാർ, ചിത്രങ്ങൾ കാണാം

യുവാക്കളുടെ ഇടയിൽ ഹിറ്റായിമാറിയ ആനന്ദം എന്ന ആദ്യ ചിത്രത്തിലൂടെത്തന്നെ പ്രേക്ഷകരുടെ ഇടയിൽ തരം​ഗമായിമാറിയ നടിയാണ് അനാർക്കലി മരക്കാർ. ആനന്ദത്തിനുശേഷം ആസിഫ് അലി നായകനായെത്തിയ മന്ദാരത്തിൽ ശ്രദ്ധേയമായ വേഷം ചെയ്തു.

ആനന്ദത്തിലും അതിന് ശേഷമുള്ള ഉയരെയിലും വിമാനത്തിലായാലും അനാർക്കലി സഹനടിയായി ആണ് അഭിനയിച്ചിട്ടുള്ളത്. അനാർക്കലി സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ പ്രീയപ്പെട്ട നിമിഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന സ്റ്റൈലിഷ് ലുക്കിലുള്ള പുതിയ ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കിടുലുക്കിലാണ് അനാർക്കലി മരക്കാർ ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്യുട്ട് ധരിച്ച് വലിയ കണ്ണട വച്ച് കിടിലൻ ലുക്കിലാണ് അനാർക്കലി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. യൂനസ് ഡാക്‌സോയാണ് ചിത്രങ്ങൾ കാമറയിൽ പകർത്തിയത്. നിരവധിപ്പേരാണ് കമന്റുമായെത്തുന്നത്.

തിരുവനന്തപുരത്തെ മാർ ഇവാനിയോസ് കോളേജിൽ നിന്നാണ് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയശേഷമാണ് അഭിനയ മേഖലയിൽ സജീവമാകുന്നത്.

ഇടക്ക് ചില വിവാദങ്ങളിലും താരംപെട്ടിരുന്നു. വിവാദങ്ങളിൽ കൂസാത്ത താരം എന്നും തന്റെ ഗ്ലാമർ ലുക്ക് കൊണ്ട് ആരാധകർക്ക് ആവേശം നൽകുന്നതും ഉണ്ട്. അപ്പനി ശരത്ത് നായകനായി അഭിനയിക്കുന്ന അമല എന്ന സിനിമയാണ് റിലീസിനായി കാത്തിരിക്കുന്നത്.

Share this on...