ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി താരമാണ് അഞ്ചു ജോസഫ്. പിന്നീട് മലയാള സിനിമയിലെ പിന്നണി ഗാനരംഗത്ത് താരം സജീവമാവുകയായിരുന്നു. ജീവിതത്തിൽ നേരിട്ട ഏറ്റവും വലിയ ട്രോമയെ കുറിച്ച് മാനസികമായി തകർന്ന അവസ്ഥയെക്കുറിച്ചും താരം അഭിമുഖങ്ങളിൽ ഉൾപ്പെടെ സംസാരിച്ചിട്ടുണ്ട്. ഈ അവസ്ഥ എങ്ങനെയാണ് മറികടന്നത് എന്ന വ്യക്തമാക്കുന്ന ഒരു വീഡിയോ ആണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. മാനസികമായി തളർന്നിരിക്കുന്ന സമയത്ത് കരച്ചിൽ നിയന്ത്രിക്കാൻ ആകാത്ത സാഹചര്യങ്ങളിൽ പകർത്തിയ വീഡിയോകൾ കോർത്തിടയ്ക്ക് ഒരു പോസ്റ്റാണ് താരം പങ്കുവെച്ചത്. കരച്ചിൽ ഒരു ബലഹീനത അല്ലെന്നും ഇപ്പോൾ ഡബിൾ ഓക്കേ ആണെന്നും വ്യക്തമാക്കി.
താരത്തിന്റെ വാക്കുകൾ : കരച്ചിൽ ഒരിക്കലും ഒരു ബലഹീനതയല്ല. അതിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം ലഭിക്കുമെങ്കിൽ വേദനകളിൽ നിന്ന് പുറത്തു കടക്കാൻ സാധിക്കുകയും ചെയ്യുമെങ്കിൽ ആ കരച്ചിൽ നിങ്ങളെ എഴുന്നേൽപ്പിക്കും. ഒരു കാര്യം മാത്രം ഓർക്കുക എല്ലാം കടന്നു പോകും നിങ്ങളുടെ സന്തോഷം പോലെ.
നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. വേദനകൾ മാറാൻ സമയം എടുക്കും എന്നും നിങ്ങളെ അറിയിക്കാൻ വേണ്ടി പോസ്റ്റ് ചെയ്തതാണ് ഇതെന്നും താരം വ്യക്തമാക്കി.