കിടിലൻ ലുക്കിൽ അതിസുന്ദരിയായി അഞ്ജു കുര്യൻ, ചിത്രങ്ങൾ കാണാം

അഭിനയ ജീവിതത്തിൽ എത്തിയിട്ട് ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സിൽ കയറിയ താരമാണ് അഞ്ചു കുര്യൻ. 2013 ലാണ് താരം തന്റെ സിനിമ ജീവിതത്തിന് ആരംഭം കുറിക്കുന്നത്. 2013 പുറത്തിറങ്ങിയ നേരം എന്ന മലയാള സിനിമയിൽകൂടിയാണ് താരം തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.

ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ട് സിനിമയിൽ താരം പെട്ടന്ന് തന്നെ സജീവമാവുകയിരുന്നു. ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ഒരുപാട് മലയാള സിനിമയിൽ താരം അഭിനയിച്ചു. മലയാളത്തിൽ ശ്രദ്ധ നേടിയതോടെ താരം അന്യ ഭാഷയായ തമിഴിലും തെലുങ്കുവിലും അരങ്ങേറ്റം കുറിച്ചു.

ഒരുപാട് സിനിമയിൽ താരം അഭിനയിച്ചു എങ്കിൽ പോലും താരത്തെ മലയാളികൾ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങുന്നത് കവി ഉദേശിച്ചത് എന്ന ആസിഫലി നായകൻ ആയിട്ടുള്ള സിനിമയ്ക്ക് ശേഷമാണ്. സിനിമയിൽ താരത്തിന്റെ അഭിനയം ആരാധകർ ഏറ്റെടുത്തിരുന്നു. ആ ഒറ്റ സിനിമ കൊണ്ട് താരത്തിന്റെ അഭിനയ ജീവിതത്തിൽ തന്നെ വലിയ മാറ്റങ്ങൾ സംഭവിച്ചിരുന്നു.

അതിന് ശേഷം കൈനിറയെ സിനിമകളായി താരം തിരക്കുള്ള താരമായി മാറുകയായിരുന്നു. തമിഴിൽ താരം നാലൊരു വേഷം ചെയുന്നത് ചെന്നൈ ടു സിംഗപ്പൂർ എന്ന സിനിമയിൽ കൂടിയാണ്. ആ സിനിമയ്ക്ക് ശേഷം തമിഴ് സിനിമയിലും ഒരുപാട് ആരാധകരെ താരം നേടിയിട്ടുണ്ട്.

അവസാനമായി താരം അഭിയിച്ചത് ഉണ്ണിമുകുന്ദൻ നായകനായി എത്തിയ സൂപ്പർ ഹിറ്റ് വിജയ ചിത്രം മേപ്പടിയനിൽ കൂടിയാണ്. തന്റെ ചിത്രങ്ങളും വിശേഷങ്ങളും താരം നിരന്തരമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഫോട്ടോകളാണ്. അതിസുന്ദരിയായി കിടിലൻ ലുക്കിലാണ് അഞ്ചു ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.