മലയാളികള്‍ തനിസ്വഭാവം പ്രകടിപ്പിച്ചപ്പോള്‍ അഖില്‍ പറയുന്നത് കേട്ടോ? ഇത്ര സുന്ദരനായ ചെക്കന് ഈ പെണ്ണോ!

പ്രണയിക്കുന്നവർക്ക് തന്റെ ജീവൻറെ പാതിയാണ് ഏറ്റവും സുന്ദരിയാമുള്ളവർ. പക്ഷേ ചിലർ പ്രേമിക്കുന്നത് കണ്ടാൽ ഇവർക്ക് കണ്ണില്ലേ എന്നാണ് ചോദ്യം. പ്രണയത്തിന് കണ്ണില്ല എന്നാണല്ലോ പഴമൊഴി. ഇങ്ങനെ പല കുറ്റപ്പെടുത്തലും പരിഹാസവും സോഷ്യൽ മീഡിയയിൽ ഉടനീളം നേരിടേണ്ടിവന്ന ഒരു പെൺകുട്ടിയാണ് ആൻ മേരി.

നിറവും സൗന്ദര്യവും നോക്കി ആഫ്രിക്കക്കാരി, നീഗ്രോ, കരിവണ്ട് എന്നൊക്കെയാണ് ആൻമേരിയേ പരസ്യമായി ആളുകൾ ആക്ഷേപിക്കുന്നത്. അഖിലാണ് ആൻമേരിയുടെ ഭർത്താവ്. പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഇൻറർകാസ്റ്റ് മാരേജ് ആയിരുന്നു. പാലക്കാട് മുണ്ടൂർ സ്വദേശികളാണ് ഇവർ. ഇവർ സോഷ്യൽ മീഡിയയിൽ സജീവമാണ്. പ്രണയിച്ച് വിവാഹം ചെയ്തത് കൊണ്ട് കുടുംബം ഇവരെ കൈവിട്ടു. പക്ഷേ ജീവിക്കാൻ സൗന്ദര്യം വേണ്ട സ്നേഹം മാത്രം മതി എന്ന് തെളിയിച്ച് തങ്ങളുടെ മകളോടൊപ്പം ജീവിതം ആഘോഷിക്കുകയാണ് ഇവർ.

ഇപ്പോൾ ആൻമേരിയുടെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചില ഡ്രസ്സുകൾ ഇടുമ്പോൾ മോശം കമന്റുകളുമായി എത്തും. എൻറെ ലൈഫ് എന്റെ ചോയ്സ്. ഞാൻ ഈ ലെവലിൽ എത്തിയിട്ടുണ്ട് എങ്കിൽ എൻറെ പ്രയത്നമാണ് അത്. ഞാൻ ഇഷ്ടപ്പെട്ട് ഞാനായി ഉണ്ടാക്കിയെടുത്ത ലോകമാണ്. ആളുകൾ കരുതും അഹങ്കാരമാണ് എന്ന്. എന്നാൽ ഇത് അഹങ്കാരമല്ല. കുറ്റപ്പെടുത്തിയവർക്ക് മുന്നിൽ നല്ലതുപോലെ ജീവിച്ചു കാണിക്കണം എന്നാണ് തങ്ങളുടെ ചിന്ത എന്ന് ആൻമേരി പറയുന്നു.

ആൻ മേരിയേക്കാൾ സൗന്ദര്യം അഖിലിനി ഉണ്ട് എന്ന് പറഞ്ഞാണ് ചിലർ എത്തുന്നത്. ഇവരുടെ വിവാഹ വീഡിയോ വൈറൽ ആയതോടെയാണ് മോശം കമന്റുകൾ വന്ന് തുടങ്ങിയത്. ഈ ചെക്കൻ ഇങ്ങനെ ഒരു പെണ്ണിനെ കെട്ടിയോൻ? ഈ പെണ്ണിൻറെ ഭാഗ്യം. എന്നെല്ലാം ആയിരുന്നു കമന്റുകൾ. എന്തിനാണ് ആളുകൾ ഇങ്ങനെ പറയുന്നത് എന്ന് മനസ്സിലായില്ല.

പക്ഷെ ഈ കമൻറുകൾ കാണുമ്പോൾ വലിയ വേദനകൾ തോന്നി. രണ്ടു മതസ്ഥരായതുകൊണ്ട് കുടുംബവും സമൂഹവും ശക്തമായി ഞങ്ങളുടെ പ്രണയത്തെ എതിർത്തു. എല്ലാവർക്കും പ്രശ്നം മതത്തെക്കാളും സൗന്ദര്യമാണ്. നീ എങ്ങനെയാണ് ആ കുട്ടിയുടെ മുഖത്തേക്ക് നോക്കിയത്. എന്ത് കണ്ടിട്ടാണ് സ്നേഹിച്ചത്. മുഖം കണ്ടാൽ തലയുയർത്തി നോക്കാൻ പറ്റുമോ. കാർകിച്ചു തുപ്പാനല്ലേ കഴിയുള്ളൂ. കണ്ടാൽ ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാൻ കഴിയില്ല. പിന്നെങ്ങനെ അവളെ സ്നേഹിക്കാൻ തോന്നിയത്. എന്നൊക്കെയായിരുന്നു അഖിലിനോട് വേണ്ടപ്പെട്ട ഒരാൾ ചോദിച്ചത്. എന്നാൽ ആൻമേരിയുടെ ബോൾഡ്നസ് കണ്ടിട്ടാണ് ഇഷ്ടപ്പെട്ടത് എന്ന് അഖിൽ മറുപടി പറഞ്ഞു.

Share this on...