മോഹനലാൽ നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ദൃശ്യം.സിനിമയിൽ ലാലേട്ടന്റെ മകളുടെ വേഷത്തിൽ നിറഞ്ഞാടിയ താരമാണ് ഹാൻസിബ ഹസ്സൻ.ദൃശ്യം എന്ന സിനിമയിലൂടെയാണ് താരത്തെ മലയാളികൾ കുടുതലറിയാനും ഇഷ്ടപെടുവാനും ആരംഭിക്കുന്നത്.സിനിമ ഹിറ്റയതോടെ ഒരുപാട് നല്ല അവരസങ്ങളും താരത്തെ തേടി എത്തുകയും ചെയ്തു.എന്നാൽ താരത്തിന് വേണ്ടത്ര തിളങ്ങാൻ പറ്റിയില്ല.വീണ്ടും താരത്തിന് നല്ലൊരു ബ്രേക്ക് കിട്ടിയ ചിത്രമായിരുന്നു ദൃശ്യം 2 .ഇതിലും താരത്തിന്റെ പ്രകടനം നല്ല അഭിപ്രായങ്ങൾ നേടുകയും ചെയിതു.
ഇന്നിപ്പോൾ മലയാള സിനിമയിൽ സജീവമാണ് താരം.മലയാളത്തിൽ ഒരുപാട് സിനിമ ചെയ്തതോടെയാണ് താരം അന്യ ഭാഷ ചിത്രങ്ങളിൽ അഭിനയിക്കുന്നത്.മലയാളത്തിന് പുറമെ തമിഴ് സിനിമയിൽ സജീവമാണ് താരം.ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തെ മലയാളികളുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.ബിഗ്സ്ക്രീനിൽ എന്നത് പോലെ തന്നെ മിനിസ്ക്രീനിലും സജീവമാണ് താരം.ഇതിനകം ഒരുപാട് ടെലിവിഷൻ പരിപാടികളിലും താരം തിളങ്ങിയിട്ടുണ്ട്.
നടി മാത്രമല്ല താരം അറിയപ്പെടുന്ന നർത്തകി കൂടിയാണ്.മമ്മൂട്ടി നായകനായി എത്തിയ സി ബി ഐ 5 എന്ന സിനിമയിലാണ് താരം അവസാനമായി സിനിമയിൽ അഭിനയിച്ചത്.കൂടാതെ ഇനി ഒരുപാട് നല്ല സിനിമയിലും താരം അഭിനയിക്കുന്നുണ്ട്.സോഷ്യൽ മീഡിയയിൽ ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന് അതുകൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം ആരാധകരുടെ പൂർണ്ണ പിന്തുണ ലഭിക്കാറുണ്ട്.
ഇപ്പോൾ ഇതാ അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ജിം വർക്ക് ഔട്ട് വീഡിയോ.ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും നേരെ ജിമ്മിലേയ്ക്ക് എന്നുള്ള തലക്കെട്ടോട് കൂടിയാണ് താരം തന്റെ പുത്തൻ വർക്ക് ഔട്ട് വീഡിയോ പങ്കുവെച്ചത്.വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.