മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. നിരവധി ചിത്രങ്ങളിലൂടെ ശാലീന സുന്ദരിയായി മലയാളികളുടെ മനസിൽ ഇടം നേടാൻ താരത്തിനായി. സോഷ്യൽ മീജിയകളിലും ഏറെ സജീവമാണ് നടി. പുതിയ വിശേഷങ്ങളും പങ്കുവെച്ച നടി പലപ്പോഴും രംഗത്ത് എത്താറുണ്ട്. അടുത്തിടെ മോഡേൺ വേഷത്തിൽ നടി പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറെ വിമർശനത്തിനും വഴിയൊരുക്കിയിരുന്നു.
തേയിലക്കാടിനു നടുവിലെ ഹിൽ ടോപ്പ് റെസ്റ്റോറന്റിൽ സ്വിമ്മിംഗ് പൂളിൽ 16 ഡിഗ്രിയിൽ തണുത്തുറഞ്ഞു നിൽക്കുന്ന ചിത്രങ്ങൾ അടുത്തിടെ അനുശ്രി പങ്കുവെച്ചിരുന്നു. ഇപ്പോളിതാ പുതിയ ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് താരം.സജിത്ത്, സുജിത്, മഹേഷ് പിള്ള എന്നിവരാണ് അനുശ്രീയോടൊപ്പം ചിത്രത്തിലുള്ളത് ഇതിൽ രണ്ടുപേർ സിനിമാലോകത്തെ ശ്രദ്ധേയരായവരാണ്. ക്യാമറയ്ക്കു പിന്നിലാണെന്ന് മാത്രം. സജിത്ത്, സുജിത് സഹോദരന്മാർ പ്രമുഖ സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റുമാരാണ്. അവർ തന്റെ സഹോദരന്മാരെപ്പോലെയെന്നാണ് അനുശ്രീ വിശേഷിപ്പിക്കുന്നത്.
ആരുമില്ലാത്തപ്പോൾ കൂട്ടുകാരുമൊത്ത് അനുശ്രീ സ്വിമ്മിങ്പൂളിൽ ചെയ്തതെന്ത്? എന്ന ചോദ്യത്തോടെയാണ് ക്യാപ്ഷൻറെ തുടക്കം. അതിനുള്ള മറുപടിയും അനുശ്രീ തന്നെ നൽകുന്നുണ്ട്. ഒരു മത്സ്യത്തെ പോലെ നീന്തിത്തുടിക്കുമ്പോൾ സുഹൃത്തുക്കൾ തനിക്ക് കാവലായി ഒപ്പം നിൽക്കുകയാണ് എന്നാണ് അനുശ്രീ പറയുന്നത്
View this post on Instagram