ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് അപ്പ ഹാജ. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇദ്ദേഹത്തെ കുറിച്ചോർക്കുമ്പോൾ സിനിമാപ്രേമകൾക്ക് ആദ്യം ഓർമ വരുന്നത് ഇൻ ഹരിഹർ നഗറിലെ കഥാപാത്രമാണ്. രണ്ടു വർഷം മുന്നേയായിരുന്നു നടൻ അപ്പ ഹാജയുടെ മകളുടെ വിവാഹം. താരസമ്പന്നമായി നടത്തിയ ചടങ്ങിൽ നിരവധി താരങ്ങളും പങ്കെടുത്തിരുന്നു. ഇപ്പോഴിതാ, അദ്ദേഹത്തിൻ്റെ മകൻ്റെ വിവാഹമാണ് നടന്നിരിക്കുന്നത്. ആ വിവാഹത്തിന്റെ ചിത്രങ്ങൾ പതിവു പോലെ തന്നെ നടൻ കൃഷ്ണകുമാറിനും കുടുംബത്തിനും ഒപ്പമുള്ളതാണ്. കൃഷ്‌ണകുമാറും മകൾ ദിയാ കൃഷ്‌ണയും മരുമകൻ അശ്വിൻ ഗണേഷുമാണ് അപ്പാ ഹാജയുടെ മകൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത്. ആ ചിത്രത്തിൽ പൊന്നിൽ മുടിയ മരുമകളേയും മകനേയും സന്തോഷത്താൽ നിറഞ്ഞു നിൽക്കുന്ന നടനേയും ഒക്കെ കാണാം. വർഷങ്ങളായി സുഹൃദ്‌ബന്ധം കാത്തു സൂക്ഷിക്കുന്നവരാണ് കൃഷ്‌ണ കുമാറും അപ്പ ഹാജയും.
മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക, ഭാര്യ സിന്ധു എന്നിവർക്കൊപ്പമാണ് കൃഷ്ണ കുമാർ വിവാഹത്തിനെത്തിയത്. ഇതിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. അനിയൻ ബാവ ചേട്ടൻ ബാവ, ശ്രീകൃഷ്‌ണ പുരത്തെ നക്ഷത്ര തിളക്കം, ടു ഹരിഹർ നഗർ, എന്നെന്നും കണ്ണേട്ടൻ്റെ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നടന്റെ യഥാർത്ഥ പേര് ഹാജ ഹുസൈൻ എന്നാണ്. സംവിധായകൻ ഫാസിൽ ഇദ്ദേഹത്തിന്റെ അടുത്ത ബന്ധുവാണ്. അങ്ങനെയാണ് എന്നേന്നും കണ്ണേട്ടൻ എന്ന ചിത്രത്തിലേക്ക് എത്തിയത്. അപ്പ എന്ന് വിളിച്ച് തുടങ്ങിയതും ഫാസിലാണ്. റാവുത്തർസാണ് ഇവരുടെ കുടുംബം. ഫാസിലിന്റെ ഗ്രാന്റ്പാരന്റിസിനും തമിഴ് ബേസുണ്ട്. അങ്ങനെ ഫാസിലാണ് അപ്പ എന്ന് വിളിച്ച് തുടങ്ങിയത്. കുഞ്ഞുങ്ങളെയാണ് തമിഴിൽ അപ്പായെന്ന് വിളിക്കുന്നത്. ഫാസിൽ അങ്ങനെ വിളിച്ച് തുടങ്ങിയതോടെ അന്നത്തെ മാസികകളിൽ ഹാജ എന്ന പേര് കൂടി ചേർത്ത് അപ്പാ ഹാജ എന്ന് അച്ചടിച്ചു വരികയായിരുന്നു. അന്തരിച്ച സംവിധായകൻ സിദ്ദിഖും അപ്പ എന്നാണ് വിളിച്ചിരുന്നത്.