അച്ഛനണിഞ്ഞ കുപ്പായം ഇനി അപ്സരക്ക്, കേരള പോലീസ് ജോലിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി പ്രേക്ഷകരുടെ പ്രിയ താരം

നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും നടി അപ്സര രത്നാകരൻ പ്രേക്ഷകർക്ക് പ്രീയപ്പെട്ട താരമാവുന്നത് ബിഗ്ഗ്‌ബോസ് മത്സരാർത്ഥി ആയി എത്തിയതോടെ ആണ്.

ഇപ്പോഴിതാ അപ്സരയുടെ പുതിയ സന്തോഷമാണ് ആരാധകർ ആഘോഷിക്കുന്നത്. അധികം വൈകാതെ താൻ അച്ഛന്റെ ജോലിയിലേക്ക് കയറും എന്നാണ് അപ്സര പറയുന്നത്. പോലീസ് യൂണിഫോം ധരിച്ചാലും ഓഫീസ് ജോലികളിൽ ആയിരിക്കും താൻ എത്തുക എന്നും പോലീസുകാരി ആയിരിക്കില്ല എന്നും കഴിഞ്ഞ ദിവസം ഒരു സ്‌കൂൾ പരിപാടിയിൽ പങ്കെടുക്കവെ അപ്സര പറഞ്ഞു.

അപ്സരയുടെ അമ്മ അമ്മ നാടകങ്ങളിലൊക്കെ അഭിനയിച്ച ആളാണ്. അപ്സര ജനിക്കും മുന്പ് തന്നെ അമ്മ അഭിനയം നിര്ത്തിയിരുന്നു. പോലീസുകാരനായിരുന്നു അച്ഛൻ. അപ്സര എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അപകടത്തെതുടർന്നു ചികിത്സയിലായിരുന്ന അച്ഛൻ മരിക്കുന്നത്. പ്ലസ്ടു കഴിഞ്ഞു ബോട്ടണി മെയിൻ ആയി എടുത്തു. തിരുവനന്തപുരം ജില്ലയിലെ നന്ദിയോട്ടെ ഗ്രാമക്കാരിയാണ് അപ്സര.

അപ്സരയുടെ ആദ്യവിവാഹം പ്രണയ വിവാഹമായിരുന്നു, വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് അപ്സര വിവാഹം ചെയ്തത് ആയിരുന്നു. അപ്സര ആ വിവാഹ ബന്ധം വേർപെടുത്തിയപ്പോൾ 21 വയസ്സ് ആയിരുന്നു പ്രായം. അത് കഴിഞ്ഞ് മൂന്നു വർഷം കഴിഞ്ഞിട്ടാണ് അപ്സര ആൽബിയെ വിവാഹം കഴിക്കുന്നത്.

Scroll to Top