അച്ഛനായ സന്തോഷം പങ്കുവച്ചെത്തിയിരിക്കുകയാണ് പ്രിയതാരം അർജുൻ അശോകൻ. ഞങ്ങളുടെ രാജകുമാരി എത്തിയെന്നും ഡാഡിയുടെ ഗേളും അമ്മയുടെ ലോകവുമാണ് മകളെന്നും പറഞ്ഞായിരുന്നു അർജുനെത്തിയത്. മകളുടെ ഒരു ചിത്രവും പങ്കുവെച്ചിട്ടുണ്ട്. നിമിഷനേരം കൊണ്ടായിരുന്നു ഈ വിശേഷം വൈറലായി മാറിയത്. ഷറഫുദ്ദീൻ, സൗബിൻ ഷാഹിർ, സനുഷ സന്തോഷ്, സംയുക്ത മേനോൻ തുടങ്ങി നിരവധി പേരാണ് അർജുനും നിഖിതയ്ക്കും ആശംസ അറിയിച്ചെത്തിയിട്ടുള്ളത്.
2018ലാണ് അർജുൻ വിവാഹിതനായത്. നിഖിതയാണ് ഭാര്യ. സിനിമാലോകം ഒന്നടങ്കം ഇവരുടെ വിവാഹത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നു. 8 വർഷത്തെ പ്രണയത്തിനൊടുവിലായാണ് അർജുൻ നിഖിതയെ വിവാഹം ചെയ്തത്.ഓർക്കൂട്ട് ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ അർജുൻ ഇതിനകം നിരവധി കഥാപാത്രങ്ങളുടെ ഭാഗമായി കഴിഞ്ഞു. പറവ, മന്ദാരം, ബി.ടെക്, വരത്തൻ, ജൂൺ, ഉണ്ട, അമ്പിളി, അണ്ടർവേൾഡ്, സ്റ്റാൻറ്അപ്പ് തുടങ്ങി നിരവധി സിനിമകൾ ഇതിനകം അദ്ദേഹം ചെയ്തു കഴിഞ്ഞു.
ചെറിയ വേഷങ്ങളിൽ തുടങ്ങി ഇപ്പോൾ മലയാള സിനിമയിൽ നായകവേഷങ്ങളിൽ വരെ എത്തി നിൽക്കുകയാണ് അർജുൻ അശോകൻ. 1993 ഓഗസ്റ്റ് 24നായിരുന്നു അർജുൻറെ ജനനം. ബി.ടെക് പഠന ശേഷം 2012ലാണ് അർജുൻ സിനിമയിലെത്തിയത്.തട്ടാശ്ശേരി കൂട്ടം നടൻ ദിലീപിൻറെ സഹോദരൻ അനൂപ് സംവിധായകനാകുന്ന ആദ്യ ചിത്രം തട്ടാശ്ശേരി കൂട്ടത്തിൽ നായകനാകുന്നത് അർജുനാണ്. ഗ്രാൻഡ് പ്രൊഡക്ഷൻസിൻറെ ബാനറിൽ ഒരുങ്ങുന്നതാണ് ചിത്രം.