സീരിയല്‍ നടന്‍ അരുണ്‍ ദത്തെടുത്ത പെണ്‍കുഞ്ഞിന്റെ ചിത്രം പുറത്ത്

സിനിമാ താരങ്ങളെക്കാളും പ്രേക്ഷകരോട് അടുത്ത് നിൽക്കുന്നവരാണ് മിനിസ്‌ക്രീനിലെ ചില താരങ്ങൾ. എല്ലാ ദിവസവും കാണുന്നത് കൊണ്ട് തന്നെ കഥാപാത്രങ്ങളിലൂടെയും അല്ലാതെയും ഇവർക്ക് സ്‌നേഹം ലഭിക്കാറുണ്ട്. അങ്ങനെ മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട നടനാണ് അരുൺ രാഘവൻ. അടുത്തിടെയാണ് നടൻ രണ്ടാമതൊരു കുഞ്ഞിന്റെ കൂടെ അച്ഛനാവുന്നത്. ഇപ്പോഴിതാ മകളുടെ മുഖം പുറംലോകത്തിന് കാണിച്ചിരിക്കുകയാണ് നടൻ.മാസങ്ങൾക്ക് മുൻപാണ് താനൊരു പിതാവായി എന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിലൊരു പോസ്റ്റ് പങ്കുവെച്ച് അരുൺ രാഘവൻ എത്തിയത്. നടന് ആശംസകൾ അറിയിച്ച് ആരാധകരുമെത്തി. എന്നാൽ നടന്റെ ഭാര്യ ദിവ്യ അതുവരെ ഗർഭിണി അല്ലായിരുന്നല്ലോ, പിന്നെ എങ്ങനെ കുഞ്ഞ് ജനിച്ചു എന്ന ചോദ്യവും ഇതിനൊപ്പം ഉയർന്ന് വന്നു. ഇത്തരം ചോദ്യങ്ങൾക്കുള്ള മറുപടിയായിട്ടാണ് താനും ഭാര്യയും ചേർന്ന് ഒരു പെൺകുഞ്ഞിനെ ദത്തെടുത്തു എന്നും അവൾക്ക് അതിഥി എന്ന പേരിട്ടതായിട്ടും നടൻ വെളിപ്പെടുത്തുന്നത്.

ഇത്തവണ അതിഥിയുടെ ആദ്യത്തെ വിഷു ആയിരുന്നു. മകൾ വീട്ടിലേക്ക് വന്നതിന് ശേഷമുള്ള ആദ്യ വിശേഷം വിപുലമായി തന്നെ ആഘോഷിച്ചിരിക്കുകയാണ് നടനും കുടുംബവും. ഭാര്യയ്ക്കും മൂത്തമകൻ ധ്രുവിനുമൊപ്പം അതിഥിയെ ചേർത്ത് പിടിച്ചായിരുന്നു താരകുടുംബത്തിന്റെ ആഘോഷങ്ങൾ. മാത്രമല്ല വിഷു ആഘോഷത്തിന്റെ ഫോട്ടോസ് പുറത്ത് വിട്ടുകൊണ്ട് തങ്ങളുടെ സന്തോഷം പങ്കുവെക്കാനും നടൻ ശ്രമിച്ചിരുന്നു. മക്കളെ ഇതുപോലെ ചേർത്ത് പിടിച്ച് എന്നും സന്തുഷ്ടരായി ജീവിക്കട്ടെ, ദത്തെടുത്തു എന്നത് ഇനിയൊരു സംസാരമാവാതെ ആ കുഞ്ഞിനെ സ്വന്തമായി ചേർത്ത് പിടിച്ച് മുന്നോട്ട് പോകൂ… എന്നാണ് അരുണിനും ദിവ്യയ്ക്കും ആശംസ നേർന്ന് കൊണ്ട് ആരാധകർ പറയുന്നത്.

Scroll to Top