മലയാളികള്‍ക്ക് പ്രിയപ്പെട്ടതായി മാറിയ താരമാണ് ആര്യ. താരം തന്റെ സമൂഹമാധ്യമത്തില്‍ പങ്കുവെക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകര്‍ ഏറെ ശ്രദ്ധിക്കാറുണ്ട്.തന്റെ ജീവിതത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ ആര്യ തുറന്നു പറഞ്ഞിരുന്നു. പ്രശസ്ത അഭിനേത്രി അര്‍ച്ചന സുശീലന്റെ സഹോദരനായ രോഹിത്തിനെയായിരുന്നു ആര്യ വിവാഹം ചെയ്തത്. പക്വതയില്ലാത്ത പ്രായത്തിലെ തീരുമാനമായിരുന്നു തന്റെ വിവാഹമെന്നായിരുന്നു താരം വിവാഹ ശേഷം പറഞ്ഞത്.
പിന്നീട് ദാമ്ബത്യ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും ആര്യ തുറന്നുപറഞ്ഞിരുന്നു. എട്ട് വര്‍ഷത്തോളം നീണ്ട വിവാഹബന്ധം അവസാനിപ്പിച്ചതിന് പിന്നിലെ കാരണം താനായിരുന്നുവെന്നാണ് ആര്യ പറഞ്ഞത്.
താരം പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തന്റെ മകളായ ഖുഷി അച്ഛനോടൊപ്പമാണെന്ന് തുറന്ന് പറയുകയാണ് ആര്യ. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയായിരുന്നു ഇതേക്കുറിച്ച് ആര്യ പറഞ്ഞത്. മകള്‍ അച്ഛനൊപ്പമാണ്.
മകളെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്. അവളിപ്പോള്‍ അച്ഛന്റെ വീട്ടിലാണുള്ളത്. ലോക്ക് ഡൗണിന് ശേഷം ഇപ്പോഴാണ് അദ്ദേഹം നാട്ടിലേക്കെത്തിയത്. ഇനി അച്ഛനും മകളും ഒരുമിച്ച് നില്ക്കട്ടെ, അതും വേണമല്ലോ, അദ്ദേഹത്തിനും അവള്‍ക്കും ഒരുമിച്ച് സമയം ചെലവഴിക്കേണ്ടേയെന്നും ആര്യ ചോദിയ്ക്കുന്നു.