നടിയും അവതാരകയുമായ ആര്യയുടെ സഹോദരി അഞ്ജനയുടെ വിവാഹനിശ്ചയം കഴിഞ്ഞു. അഖില്‍ ആണ് വരന്. തിരുവനന്തപുരം റെസിഡന്‍സി ടവറില്‍ വച്ചു നടന്ന ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. ആഘോഷപൂര്‍വം നടത്തിയ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ആര്യ തന്നെയാണ് സഹോദരിയുടെ വിവാഹനിശ്ചയം കഴിഞ്ഞതായി ആരാധകരെ അറിയിച്ചത്. വാടാമല്ലി കളറിലുള്ള ലെഹങ്കയില്‍ അതിസുന്ദരിയായിരുന്നു അഞ്ജന. ഷര്‍വാണിയായിരുന്നു അഖിലിന്റെ വേഷം. ആര്യയും അതിസുന്ദരിയായിരുന്നു. ലൈറ്റ് ബ്ല്യൂ ലെഹങ്കയാണ് താരം അണിഞ്ഞത്. ആര്യയുടെ മകളും മാച്ചിങ് വേഷത്തിലായിരുന്നു.
ചടങ്ങില്‍ ആര്യയുടെ സിനിമാ രംഗത്തെ അടുത്ത സുഹൃത്തുക്കളും പങ്കെടുത്തിരുന്നു. അഭിനേതാക്കളായ വീണ, പ്രദീപ്,സുരേഷ്, ദീപന് തുടങ്ങിയവരാണ് ചടങ്ങിനെത്തിയത്. അച്ഛന്റെ അഭാവത്തില്‍ ആ സ്ഥാനത്തുനിന്ന് ആര്യയായിരുന്നു ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.
View this post on Instagram
View this post on Instagram