വിവാഹം ചെയ്തില്ലെങ്കിൽ ജീവിക്കാൻ കഴിയില്ല എന്നൊന്നും ഇല്ല, അത് സ്വയം തീരുമാനിക്കണം- ആശാ ശരത്ത്

വിവാഹം ചെയ്യണമോ വേണ്ടയോ എന്ന് സ്വയം തീരുമാനിക്കേണ്ട കാര്യമാണ് എന്ന് ആശാ ശരത്. കൂട്ട് വേണം എന്ന് തോന്നുന്ന സമയത്താണ് വിവാഹം ചെയ്യേണ്ടത് എന്നും നടി പറഞ്ഞു. ആശാ ശരത്തും മകൾ ഉത്തരയും അഭിനയിക്കുന്ന ഖേ​​ദ തിയേറ്ററുകളിൽ എത്തുകയാണ്. സിനിമയിൽ മകൾക്കൊപ്പം അഭിനയിച്ചതിൽ സന്തോഷം ഉണ്ട് എന്നും ആശാ ശരത്ത് പറഞ്ഞു.

വിവാഹം ചെയ്യണമോ വേണ്ടയോ എന്ന് സ്വയം തീരുമാനിക്കേണ്ടതാണ്. കൂട്ട് വേണം എന്ന് തോന്നുന്ന സമയത്താണ് വിവാഹം വേണ്ടത്. വിവാഹം ചെയ്തില്ലെങ്കിൽ ജീവിക്കാൻ കഴിയില്ല എന്നില്ല. അതിന് വിദ്യാഭ്യാസം വേണം. നിനക്കൊരു കൂട്ടുകാരൻ വേണമെന്ന് തോന്നുന്ന സമയത്ത് നീ എന്നോട് പറയണമെന്ന് ഉത്തരയോട് ഞാൻ പറഞ്ഞിരുന്നു.

സ്വയം കണ്ടുപിടിക്കുക അല്ലെങ്കിൽ നിനക്കൊരു സഹായം വേണമെന്ന് തോന്നുന്നെങ്കിൽ എന്നോട് പറയുക. ഉത്തരക്ക് ഇരുപത്തിരണ്ടോ ഇരുപത്തിമൂന്നോ വയസുള്ളപ്പോഴാണ് ഉത്തരയോട് ഇത് പറഞ്ഞത്. അങ്ങനെ ഒരു ദിവസം കാറിൽ ‍ഡ്രൈവ് ചെയ്യുമ്പോൾ വിവാഹത്തെക്കുറിച്ച് ഉത്തര പറഞ്ഞു.

2023 മാർച്ച് മാസത്തിൽ ഉത്തരയുടെ വിവാഹമാണ്. ഒക്ടോബറിലായിരുന്നു വിവാഹ നിശ്ചയം. മമ്മൂട്ടി, സുരേഷ് ഗോപി, മനോജ് കെ. ജയൻ തുടങ്ങി നിരവധി താരങ്ങളും ചടങ്ങിനെത്തിയിരുന്നു. ആശ ശരത്തിനൊപ്പം നൃത്തവേദികളിൽ സജീവമാണ് ഉത്തര.

Share this on...