ജാതിയോ മതമോ അവളുടെ പേരിനില്ല, അസിന്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അസിന്‍.മലയാളത്തില്‍ അഭിനയം തുടങ്ങി ബോളിവുഡ് വരെ നടി നായികയായി അഭിനയിച്ചു.വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് അസിന്‍.എന്നാല്‍ ജീവിതത്തിലെ മനോഹര നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയ വഴി അസിന്‍ പങ്കുവെയ്ക്കാറുണ്ട്.ഇപ്പോള്‍ മകള്‍ അറിന്റെ ജന്മദിന ആഘോഷ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി.മകളുടെ മൂന്നാം ജന്മദിന ആഘോഷങ്ങളുടെ ചിത്രങ്ങളാണ് അസിന്‍ സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെച്ചിരിക്കുന്നത്.

അസിന്റെ മകളുടെ പേര് അറിന്‍ റാഇന്‍ എന്നാണ്.ജാതിയോ മതമോ ലിംഗ ഭേദമോ ഇല്ലാത്ത പേരാണ് തങ്ങള്‍ മകള്‍ക്ക് നല്‍കിയിരിക്കുന്നതെന്ന് അസിന്‍ പറയുന്നു.മകള്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞിരിക്കുകയാണ് അസിന്‍.പ്രമുഖ വ്യവസായി രാഹുല്‍ ശര്‍മയാണ് അസിന്റെ ഭര്‍ത്താവ്.2016 ഫെബ്രുവരിയിലാണ് വിവാഹം നടന്നത്.ഹൗസ്ഫുള്‍ ടു എന്ന ബോളിവുഡ് ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെയാണ് അസിനും രാഹുലും ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും.ഈ പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയും ആയിരുന്നു.

2001ല്‍ പുറത്തിറങ്ങിയ സത്യന്‍അന്തിക്കാട് ചിത്രം നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായിട്ടാണ് അസിന്‍രെ സിനിമ അരങ്ങേറ്റം.പിന്നീട് തെലുങ്കിലാണ് അസിനെ കണ്ടത്.അമ്മ നന്ന ഓ തമിള അമ്മായി എന്ന തെലുങ്ക് ചിത്രത്തിലാണ് നടി രണ്ടാമത് അഭിനയിച്ചത്.ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് അസിന് ലഭിച്ചു.തെലുങ്കില്‍ നിന്നും തമിഴ് സിനിമയിലേക്കും അവിടെ നിന്നു ബോളിവുഡിലേക്കും അസിന്‍ ചുവട് എടുത്ത് വെച്ചു.

എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി ആയിരുന്നു തമിഴിലെ അസിന്റെ ആദ്യ ചിത്രം.ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചു.പിന്നീട് കമല്‍ ഹസ്‌ന്റെയും വിജയിയുടെയും സൂര്യയുടെയും നായികയായി നടി പ്രത്യക്ഷപ്പെട്ടു.ഗജനിയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു.തമിഴില്‍ വന്‍ ഹിറ്റായ’ഗജിനി’ഹിന്ദിയില്‍ മൊഴിമാറ്റം ചെയ്തപ്പോള്‍ നായികയായതും അസിന്‍ ആയിരുന്നു.അസിന്റെ ആദ്യ ഹിന്ദി ചിത്രം കൂടിയായിരുന്നു ഇത്.ആമിര്‍ ഖാന്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖനടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് അസിന് ലഭിച്ചു.

Share this on...