കുടുംബവിളക്ക് താരം ആതിര മാധവ് വിവാഹിതയായി, ചിത്രങ്ങൾ വൈറൽ

കുടുംബവിളക്ക് പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥപാത്രമാണ് സുമിത്രയുടെ മകൾ അനന്യ. വില്ലത്തിയായി എത്തി ഒടുവിൽ അമ്മയിയമ്മയുടെ പ്രിയപ്പെട്ട മരുമകളായി മാറുകയായിരുന്നു. ആതിര മാധവാണ് അനന്യയായി എത്തുന്നത്. ആതിര മാധവ് വിവാഹിതയായി. രാജീവ് മേനോനാണ് വരൻ. തിരുവനന്തപുരത്തു വെച്ച് ഇന്ന് രാവിലെയായിരുന്നു രാജീവ് ആതിരയുടെ കഴുത്തിൽ മിന്ന് ചാർത്തിയത്. വൺ പ്ലസ് കമ്പനിയിൽ ഉദ്യോഗസ്ഥനാണ് രാജീവ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു വിവാഹം.

ഏറെ നാളെത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് മുന്നോടിയായുള്ള ഹൽദി ചടങ്ങ് നടന്നിരുന്നു. ഇതിനിടയിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിട്ടുമുണ്ട്. വിവാഹത്തിനായി അണിഞ്ഞൊരുങ്ങിയ ചിത്രങ്ങളും വീഡിയോയുമൊക്കെ ആതിര ഇൻസ്റ്റ സ്റ്റോറിയാക്കിയിരുന്നു.

ഇന്നലെ മെഹന്തി ചടങ്ങിൻറേയും, വിവാഹ പാർട്ടിയുടെയും ചിത്രങ്ങളും വീഡിയോയും സുഹൃത്തുകൾക്ക് ഒപ്പമുള്ള ഡാൻസുമൊക്കെ ആതിര പങ്കുവെച്ചിരുന്നത് ഏറെ ശ്രദ്ധേയമായിരുന്നു. പ്രീ വെഡിങ് ഫോട്ടോഷൂട്ടും താരം കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു.

Share this on...