റിയാലിറ്റി ഷോകളുടെ തുടക്കകാലത്ത് വന്ന ഷോയാണ് മഞ്ച് സ്റ്റാർ സിംഗർ. 5-14 വയസ്സിനുമിടയിലുള്ള കുട്ടി ഗായകരാണ് ഇതിൽ മാറ്റുരക്കാനെത്തിയത്. ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥികളിലൊരാളായിരുന്നു ആതിര മുരളി. ഫൈനൽ വരെയെത്തിയ താരത്തിന്റെ പുതിയ വിശേഷമാണ് ഇപ്പോൾ വൈറലാകുന്നത്
കേരള യൂണിവേഴ്സിറ്റി എംഎ മ്യൂസിക്കിൽ ഒന്നാം റാങ്ക് നേടിയ സന്തോഷം പങ്കിട്ടെത്തിയിരിക്കുകയാണ് ആതിര. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായാണ് സന്തോഷവാർത്ത അറിയിച്ചത്. 1800 ൽ 1369 മാർക്ക് നേടിയാണ് ആതിര ഒന്നാം റാങ്ക് സ്വന്തമാക്കിയത്. സുഹൃത്തുക്കൾക്കും അധ്യാപകർക്കും കുടുംബത്തിനുമെല്ലാം നന്ദിയെന്നും ആതിര കുറിച്ചിരുന്നു.ഹെയ്ദി സാദിയ, ഇഷാൻ ദേവ് തുടങ്ങി നിരവധി പേരാണ് ആതിരയ്ക്ക് ആശംസ അറിയിച്ചെത്തിയിട്ടുള്ളത്. ആരാധകരും അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്.
സെപ്റ്റംബറിലായിരുന്നു ആതിരയുടെ വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽമീഡിയയിലൂടെ വൈറലായിരുന്നു. 8 വർഷത്തെ പ്രണയത്തിനൊടുവിലായാണ് ആതിര വിവാഹിതയായത്. വീട്ടുകാരുടെ സമ്മതത്തോടെയായാണ് വിവാഹമെന്നും ഗായിക വ്യക്തമാക്കിയിരുന്നു. ഗിറ്റാറിസ്റ്റായ ജയേഷാണ് ആതിരയെ ജീവിതസഖിയാക്കിയത്.
ഈ കുട്ടി ഇത്രയും വലുതായോ എന്ത് പെട്ടന്നാണ് വർഷങ്ങൾ കടന്നുപോകുന്നത് എന്നൊക്കെയാണ് ആരാധകർ പറയുന്നത്. സംഗീത കുടുംബത്തിൽ തന്നെയാണ് അതാരയുടെ ജനനനം. ആതിരയുടെ സഹോദരനും, അച്ഛനും സംഗീതജ്ഞർ ആണ്. വള്ളിക്കെട്ട്’ എന്ന മലയാള സിനിമയിലൂടെ ആതിര പിന്നിണി ഗാനരംഗത്തേക്കും പ്രവേശിട്ടുണ്ട്. ആകാശവാണി പുരസ്കാരം, ഉണ്ണി മേനോൻ യുവ ഗായക പുരസ്കരം തുടങ്ങി നിരവധി അവാർഡുകളും ആതിര നേടിയിട്ടുണ്ട്.