തലയോട്ടിയും തലച്ചോറും ഇല്ലാതെ ജനിച്ച കുഞ്ഞ് ജാക്സൺ ബ്യൂൾ ഇന്നും ലോകത്തിന് ഒരത്ഭുതമാണ്… ചികിത്സയൊന്നുമില്ലാത്ത ഗുരുതരമായ തലച്ചോറ് വൈകല്യമുള്ള മൈക്രോഹൈഡ്രാനൻസ്ഫാലി എന്ന അപൂർവ്വ രോഗമായിരുന്നു ജാക്സൺ ബ്യൂളിന്…അവന്റെ മാതാപിതാക്കളായ ബ്രാൻഡനോടും ബ്രിട്ടാനി ബ്യൂളിനോടും അവരുടെ കുഞ്ഞ് ഏതാനും ആഴ്ചകൾക്കപ്പുറം ജീവിക്കില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.
എന്നാൽ ആ മാതാപിതാക്കൾ പ്രതീക്ഷ കൈവിട്ടില്ല… ഡോക്ടർമാർ അബോർഷൻ ചെയ്യാൻ പറഞ്ഞിട്ടും അവരത് ചെയ്തില്ല… തലച്ചോറില്ലാതെയോ അല്ലെങ്കിൽ വികലമായോ ജനിച്ച കുട്ടികൾ വേറെയുമുണ്ട്. എന്നിരുന്നാലും, ജാക്സൺ ഒരത്ഭുതമാണ്… തലയോട്ടിയും തലച്ചോറുമില്ലാതെ ജനിച്ച അവൻ അവനെ ഉദരത്തിൽ വച്ച് തന്നെ കളഞഅഞേക്കാൻ അവന്റെ മാതാപിതാക്കളെ ഉപദേശിച്ച ഡോക്ടർമാർക്ക് ഒരത്ഭുതമായി മാറി.
കാത്തിരുന്ന് ലഭിച്ച കൺമണിയെ വേണ്ടെന്ന് വയ്ക്കാൻ ബ്യൂളും ബോണിയും തയ്യാറായിരുന്നില്ല…അങ്ങനെയാണ് തലയോട്ടിയും തലച്ചോറുമിവല്ലാതെ ലോകത്തിന് അത്ഭുതമായി ജാക്സൺ ബ്യൂൾ ജനിക്കുന്നത്… 13 മാസം പ്രായമുള്ളപ്പോൾ ജാക്സൺ മരിക്കുമെന്ന പ്രവചിച്ചവരെയും ആ കുഞ്ഞ് ബാലൻ അത്ഭുതപ്പെടുത്തി… അക്ഷാരാർത്ഥത്തിൽ മെഡിക്കൽ മിരാക്കിൾ എന്നു പറയാവുന്ന ഒന്നായിരുന്നു അവന്റെ അതിജീവനം… തലച്ചോറില്ലാത്തത് കെണ്ടു തന്നെ സംസാരശേഷിയും ജാക്സണുണ്ടയിരുന്നില്ല.. പക്ഷേ മനോഹരമായ ചലനഭ്ഭൾ കൊണ്ടും നോട്ടം കൊണ്ടും അവൻ തന്റെ മാതാപിതാക്കളുമായി സംവദിച്ചു…