മലയാളികളുടെ പ്രിയപ്പെട്ട നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമാണ് ഭാഗ്യലക്ഷ്മി. ബിഗ്ബോസ് മലയാളം സീസൺ മൂന്ന് മത്സരാർത്ഥിയുമായിരുന്നു ഭാഗ്യലക്ഷ്മി. ഡബ്ബിംഗ് മേഖലയിലാണ് താരം ഏറെ ഉയരങ്ങൾ കീഴടക്കിയത്. നിരവധി നായികമാരാണ് മലയാള സിനിമയിൽ ഭാഗ്യലക്ഷ്മിയുടെ ശബ്ദം കൊണ്ട് ഉയർന്ന് വന്നത്. ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ മത്സരാർത്ഥിയുമായിരുന്നു താരം. ഡബ്ബിംഗിന് ശേഷം തൊണ്ടപൊട്ടി ചോര വന്ന സംഭവം വരെ തന്റെ ജീവിതത്തിലുണ്ടായിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് ഭാഗ്യലക്ഷ്മി, വാക്കുകൾ,
നേരത്തെ ഡബ്ബിംഗ് കഴിഞ്ഞ് വന്നാൽ അങ്ങനെ അധികം സംസാരിക്കാറൊന്നുമില്ലായിരുന്നു. ഇപ്പോഴാണ് ധാരാളം സംസാരിക്കാൻ തുടങ്ങിയത്. ഡബ്ബിംഗിന് ശേഷം വീട്ടിലെത്തിയാൽ ഗാർഗിൾ ചെയ്യുന്ന ശീലമുണ്ട്. വോയ്സിനുള്ള എക്സർസൈസും ചെയ്യാറുണ്ട്. ആരോഗ്യ കാര്യത്തിൽ അതീവ ശ്രദ്ധയാണ് നൽകുന്നത്. എല്ലാ വർഷവും ആയുർവേദ ചികിത്സയ്ക്ക് പോവാറുമുണ്ട്.
ഡബ്ബിംഗ് സമയത്ത് ശബ്ദത്തിന് യാതൊരുവിധ നിയന്ത്രണവും വെക്കാൻ പറ്റില്ല. പൊട്ടിക്കരയേണ്ടിടത്ത് പൊട്ടിക്കരയണം, അലറിവിളിക്കേണ്ടിടത്ത് അലറിവിളിക്കണം. അതാണ് അവസ്ഥ. മുൻപൊക്കെ സിനിമയിൽ റേപ്പ് സീൻ പതിവായിരുന്നല്ലോ, ഒരു സിനിമയിൽ ഒന്നിലധികം റേപ്പ് സീനുകളുണ്ടാവാറുണ്ട് ചിലപ്പോൾ. എന്നെ വിടൂ എന്നൊക്കെ പറഞ്ഞ് ശബ്ദം മുഴുവനും പോവും. തൊണ്ട പൊട്ടി ചോ ര വന്ന അനുഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു.