ഞാൻ ഇഷ്ടമുള്ള വസ്ത്രം ധരിക്കും, കാണേണ്ടവർ കാണൂ, അല്ലാത്തവർ മാറി നിൽക്കൂ എന്നൊക്കെ പറയുമ്പോൾ ഒരുകാര്യം ഓർക്കണം, നമ്മുടെ കുട്ടികൾ നമ്മളെ കണ്ടാണ് പഠിക്കുന്നത്’; ബാല

മലയാളി അല്ലെങ്കിലും മലയാളികളുടെ പ്രിയതാരമാണ് നടൻ ബാല. ഈ അടുത്തിടെയാണ് താരം ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത്. സഹപ്രവർത്തകരുടെ വിശേഷങ്ങളും അഭിമുഖങ്ങളും പങ്കുവെക്കുന്നതിനൊപ്പം തന്നെ അർഹരായവരെ കണ്ടെത്തി സഹായം ചെയ്യലാണ് ചാനലിന്റെ പ്രധാന ഉദ്ദേശം. ഈ അടുത്തിടെ എഎംഎംഎയുടെ ജനറൽ സെക്രട്ടറി കൂടിയായ നടൻ ഇടവേള ബാബുവാണ് ബാലയുടെ അതിഥിയായി എത്തിയത്. ഈ വീഡിയോയയിൽ താരം പറഞ്ഞ ഒരു കാര്യമാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്.

വസ്ത്രധാരണത്തെ പറ്റി തുറന്നു പറച്ചിലുകൾ നടത്തുമ്ബോൾ നമ്മളുടെ മക്കളെക്കൂടി ഓർക്കുക എന്നാണ് താരം ആ വീഡിയോയിൽ പറഞ്ഞത്. തന്റെ മനസ്സിനെ ഏറ്റവുമധികം വേദനിപ്പിച്ച ഒരു കാര്യം എന്ന മുഖവുരയോട് ബാല ഈ കാര്യം പങ്കുവെച്ചത്.

‘ഒരു മരണ വീട്ടിൽ പോകുമ്ബോൾ, അവിടെ എന്താണ് ചുറ്റുപാട്, മറ്റുള്ളവരുടെ മാനസിക നില, ഇതെല്ലാം നോക്കിയല്ലേ നമ്മൾ പോകാറുള്ളൂ. അല്ലാതെ കോട്ടും സൂട്ടും ധരിച്ചു ആരെങ്കിലും പോകുമോ? അതുപോലെ ചിലർ മീഡിയയിൽ കയറി നിന്ന് ഞാൻ വസ്ത്രം ധരിക്കും ചിലപ്പോ അതില്ലാതേയും പോകും, കാണേണ്ടവർ കാണൂ, അല്ലാത്തവർ മാറി നിൽക്കൂ എന്നൊക്കെ പറയുമ്പോൾ ഒരുകാര്യം കൂടി ഓർക്കണം. നമ്മുടെ കുട്ടികൾ നമ്മളെ കണ്ടാണ് പഠിക്കുന്നത്. നമ്മുടെ കുട്ടികൾ മാത്രമല്ല, പുറത്തിരിക്കുന്ന അയൽക്കാരും സുഹൃത്തുക്കളും എല്ലാം നമ്മളെ ശ്രദ്ധിക്കും’ എന്നാണ് ബാല പറഞ്ഞത്.

Share this on...