അപ്പച്ചിയുടെ മകള്‍ ഗൗരിയെ കെട്ടിയപ്പോള്‍ അറിഞ്ഞില്ല കുരിശാകുമെന്ന്.. കൂസലില്ലാതെ രാകേഷ്‌

ഭാര്യയെ കൊന്ന് മൃതദേഹം പെട്ടിയിലാക്കി ഉപേക്ഷിച്ച ഭർത്താവ് പിടിയിലായെന്ന ഞെട്ടിക്കുന്ന വാർത്തയാണ് ബ​ഗ്ലൂരുവിൽ നിന്ന് പുറത്ത് വരുന്നത്… . മഹാരാഷ്ട്ര സ്വദേശി ഗൗരി അനിൽ സംബേകറെയാണ് ഭർത്താവായ രാകേഷ് കൊലപ്പെടുത്തിയത്. ഇയാളെ പുണെയിൽനിന്നു കസ്റ്റഡിയിലെടുത്തു. ഹുളിമാവിലെ ദൊട്ട കമ്മനഹള്ളിയിലെ ഫ്ലാറ്റിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഗൗരിയുടെ മാതാപിതാക്കളെ താൻ മകളെ കൊന്നതായി പ്രതി അറിയിച്ചിരുന്നു. ഈ വിവരം ഗൗരിയുടെ കുടുംബം പുണെ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് വിവരം ബെംഗളൂരു പൊലീസിന് കൈമാറുകയായിരുന്നു.

‘‘ഹുളിമാവിലെ വീട്ടിൽ ഒരാൾ തൂങ്ങിമരിച്ചെന്ന് പൊലീസ് കൺട്രോൾ റൂമിലേക്ക് വിവരം ലഭിച്ചു. ഹുളിമാവ് പൊലീസ് സ്ഥലത്തെത്തിയപ്പോൾ വീട് പൂട്ടിയനിലയിലായിരുന്നു. കതകു ചവിട്ടി തുറന്നാണ് ഉദ്യോഗസ്ഥർ അകത്തുകയറിയത്. തുടർന്നു നടത്തിയ പരിശോധനയിൽ മൃതദേഹം പെട്ടിയിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിനു പഴക്കമുണ്ടായിരുന്നില്ല. പരിക്കേറ്റതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു. സ്വകാര്യ ഐ.ടി. കമ്പനിയിൽ പ്രോജക്ട് മാനേജരായി ജോലി ചെയ്യുന്ന രാകേഷിന്റെ ജോലി സംബന്ധമായാണ് ഇരുവരും ബെംഗളൂരുവിലേക്ക് എത്തിയത്. ഗൗരിക്ക് ജോലി ഇല്ലായിരുന്നുവെന്നും ഇവർ ജോലിക്കായുള്ള അന്വേഷണത്തിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.

ഇക്കാരണത്താൽ ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. കഴിഞ്ഞ ദിവസം നടന്ന സമാനമായ വഴക്കിനെ തുടർന്നാണ് ഇയാൾ ഗൗരിയെ കൊലപ്പെടുത്തിയത്. യുവതിയുടെ കഴുത്തിലും നെഞ്ചിലും വയറിലുമായി ഒട്ടേറെത്തവണ കുത്തി. ജീവൻനഷ്ടപ്പെട്ട ഗൗരിയെ ഇയാൾ സ്യൂട്ട് കേസിൽ ഒളിപ്പിക്കുകയായിരുന്നു. പെട്ടിയിൽ ഒതുങ്ങിയിരിക്കാൻ ഗൗരിയുടെ പല ശരീരഭാഗങ്ങളും ഇയാൾ മുറിച്ച് മാറ്റിയെന്നും പോലീസ് പറഞ്ഞു. ഫോൺ ട്രാക്ക് ചെയ്താണ് രാകേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ടു വർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. ഐടി മാനേജറായ രാകേഷിന്റെ ജോലി ആവശ്യത്തെ തുടർന്ന് രണ്ടു മാസം മുൻപാണ് ഇരുവരും ബെംഗളൂരുവിലെത്തിയത്.