ജീവിക്കാൻ വേണ്ടി പലരും പല വിധത്തിലുള്ള വേഷം കെട്ടാറുണ്ട്… ഇപ്പോഴിതാ ഉത്തർപ്രദേശിൽ ജീവിക്കാനായി ബാർബറ്‍മാരുടെ വേഷം കെട്ടിയ രണ്ട് പെൺകുട്ടികളുടെ കഥകളാണ് പുറത്ത് വരുന്നത്… നേഹ നാരായണന്റെയും സഹോദരി ജ്യോതി നാരായണന്റെയും കഥയാണിത്… 13ാം വയസ്സിലും, 11ാം വയസ്സിലും അച്ഛൻ കിടപ്പിലായതിനെ തുടർന്ന് അച്ഛന്റെ ജോലി ചെയ്യാൻ ഇരുവരും ഇറങ്ങി തിരിച്ചു… ജോലി ബാർബറ്‍മാരായി ഇരിക്കുക എന്നതാണ്… എന്നാൽ ഇരുവരും ബാർബർമാരായി ജോലി ചെയ്യുന്ന സ്ഥലത്തേക്ക് ആരും എത്തിയില്ല.
കാരണം രണ്ട് പെൺക്കുട്ടികൾ താടി ഷേവി ചെയ്യുന്നതും മുടി മുറിക്കുന്നതും ആർക്കും ഇഷ്ടമായില്ല… ഇതോടെ ജീവിക്കാൻ വേറെ വഴിയില്ലെന്ന് മനസ്സിലാക്കിയ ഇരുവരും ആൺക്കുട്ടികളെ പോലെ വേഷം മാറി… ദീപുവെന്നും രാജുവെന്നും പേരുകൾ സ്വീകരിച്ചു… ആൺക്കുട്ടികളുടെ മെയ്വഴക്കത്തോടെ ജോലി ചെയ്യാൻ ആരംഭിച്ചു… കടയിൽ ആളുകയറി… തിരക്ക് വർധിച്ചു… പിന്നീട് പലരും ഇരുവരും ജീവിതത്തെ ഒരുവിധം കരയ്ക്കടുപ്പിക്കാൻ തുടങ്ങി… ഇതിനിടയിൽ ഇരുിവരും പെൺക്കുട്ടികളാണെന്ന് മനസ്സിലാക്കിയ ആരോ അതെല്ലാവരിലുമെത്തിച്ചു…. പക്ഷേ ഇത്തവണ എല്ലാവരും നേഹയ്ക്കും ജ്യോതിയ്ക്കും കയ്യടിച്ചു… മാത്രമല്ല ഇരുവർക്കും മറ്റൊരു മികച്ച ജോലി വാഗ്ധാനം ചെയ്യ്തും സുമനസ്സുകൾ രംഗത്തെത്തിയിട്ടുണ്ട്…