പുത്തൻ വീട് സ്വന്തമാക്കി ബഷീർ ബഷിയും ഭാര്യമാരും. ഏകദേശം രണ്ട് കോടിയോളം വില വരുന്ന വീടാണ് ബഷീർ ബഷി സ്വന്തമാക്കിയത്. മലയാളികൾക്ക് സുപരിചിതനാണ് ബഷീർ ബഷി. മുൻ ബിഗ്ബോസ് മലയാളം താരമാണ് ബഷീർ. രണ്ട് ഭാര്യമാർ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടുപോകുന്ന വ്യക്തി എന്ന നിലയിലാണ് ബഷീർ ബഷി തുടക്കം മുതൽ ശ്രദ്ധിക്കപ്പെട്ടത്.
കുടുംബസമേതമായി പുതിയ വീട്ടിലേക്ക് മാറിയിരിക്കുകയാണ് ഇവർ. കഴിഞ്ഞ ദിവസം നടന്ന ഗൃഹപ്രവേശനത്തിന്റെ വീഡിയോ ഇവർ പങ്കുവെച്ചിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം ചടങ്ങിൽ പങ്കെടുക്കാനായി എത്തിയിരുന്നു. ഒരേ കോമ്പിനേഷനിലുള്ള ചുരിദാറണിഞ്ഞായിരുന്നു സുഹാനയും മഷൂറയും എത്തിയത്. ചടങ്ങിന് മുന്നോടിയായി മെഹന്ദി ഇട്ടതിനെക്കുറിച്ചും മഷൂറ പറഞ്ഞിരുന്നു.
പാല് കാച്ചുന്നതും തിളച്ച് തൂവുന്നതിന്റെയുമെല്ലാം വീഡിയോ മഷൂറ പകർത്തിയിരുന്നു. സുനുവിന്റെ സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. സുഹൃത്തുക്കളെയെല്ലാം കണ്ടപ്പോൾ സുനുവിന് എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയായിരുന്നു. വീടൊക്കെ ചുറ്റിക്കാണിച്ച് കൊടുക്കുകയായിരുന്നു സുനു. സുഹൃത്തുക്കളേയും കുടുംബാംഗങ്ങളേയുമെല്ലാം മഷൂറ പരിചയപ്പെടുത്തുന്നുണ്ടായിരുന്നു.
അതേസമയം താൻ കപ്പലണ്ടി കച്ചവടം നടത്തിയ കാലത്താണ് സുഹാനയെ പ്രണയിച്ചതെന്ന് ബഷി പറഞ്ഞു. മഷൂറയെ വിവാഹം കഴിക്കുമ്പോഴും എനിക്ക് വലിയ പണമൊന്നും ഉണ്ടായിരുന്നില്ല. അന്ന് വാടക വീട്ടിലാണ് ഞാൻ താമസിച്ചിരുന്നത്. ചിലർ പറയുന്നത് മഷൂറ ബഷിയുടെ അടുത്ത് സോപ്പിട്ട് നിൽക്കുന്നുവെന്നാണ്. എന്റെ സ്വഭാവം കണ്ടിട്ടാണ് മഷൂറയുടെ അച്ഛൻ അവളെ എനിക്ക് കെട്ടിച്ച് തന്നത്. അല്ലാതെ എന്റെ സ്വത്തോ പണമോ കണ്ടിട്ടല്ല. അവർക്ക് ഉറപ്പുണ്ട്, എന്തൊക്കെ സംഭവിച്ചാലും എന്റഎ ഭാര്യമാരേയും എന്റെ മക്കളേയും ഞാൻ പൊന്നുപോലെ നോക്കുമെന്ന്,ബഷി പറഞ്ഞു.