ആദ്യഭാര്യയുടെ സമ്മതം വാങ്ങിയ ശേഷമായിരുന്നു രണ്ടാം വിവാഹം-ബഷീർ ബഷി

‌ബിഗ് ബോസിലൂടെ ശ്രദ്ധനേടിയ താരമാണ് ബഷീർ ബഷി. താരം രണ്ട് വിവാഹം നടത്തിയതുമായി ബന്ധപ്പെട്ട് കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ രണ്ടാമത് വിവാഹം ചെയ്യാൻ ആദ്യഭാര്യയുടെ സമ്മതം വേണമെന്നറിഞ്ഞപ്പോൾ അത് നേടിയതിന് ശേഷമായിരുന്നു വിവാഹം നടത്തിയതെന്നും ബഷീർ ഒരു അഭിമുഖത്തിൽ പങ്കുവച്ചിരുന്നു. സോഷ്യൽ മീഡിയയിലും സജീവമാണ് താരം.

കഴിഞ്ഞ ദിവസമായിരുന്നു ബഷീറിന്റെ രണ്ടാം ഭാര്യയായ മഷൂറയുടെ പിറന്നാൾ. പിറന്നാളാഘോഷത്തിന്റെ വീഡിയോ പങ്കുവെച്ച്‌ മഷൂറ എത്തിയിരുന്നു. സർപ്രൈസായി പാർട്ടി നൽകിയിരിക്കുകയാണ് ബഷീറും സുഹാനയും. ‘എന്റെ സന്തോഷം നിറഞ്ഞ ഈ ജീവിതത്തിന് കാരണമായ ലേഡിയാണ് സുഹാന, അപ്പോൾ അത് ആദ്യം കൊടുക്കേണ്ടതും അവർക്കാണെന്നായിരുന്നു’ മഷൂറ പറഞ്ഞത്. കല്ലുമ്മക്കായ വ്‌ളോഗിലൂടെയാണ് ഇവർ വിശേഷങ്ങൾ പങ്കുവെച്ചെത്തുന്നത്. രണ്ട് ഭാര്യമാരുള്ളപ്പോൾ എങ്ങനെയാണ് കുടുംബ ജീവിതം സുഗമമായി പോവുന്നതെന്നായിരുന്നു മിക്കവരും ബഷീറിനോട് ചോദിച്ചത്.

‘സുഹാനയോടാണ് മഷൂറയെക്കുറിച്ച്‌ ആദ്യം പറഞ്ഞത്. തന്നെക്കുറിച്ച്‌ വ്യക്തമായറിയാവുന്ന സുഹാന ഈ തീരുമാനത്തെ പിന്തുണച്ചിരുന്നു.ആദ്യം ഇതേക്കുറിച്ച്‌ കേട്ടപ്പോൾ ഏതൊരു ഭാര്യയേയും പോലെ അവളും വിഷമത്തിലായിരുന്നു. പിന്നീടാണ് അവൾക്ക് കാര്യങ്ങളെക്കുറിച്ച്‌ ബോധ്യം വന്നത്. സുഹാനയോടുള്ള സ്‌നേഹത്തിന് ഒരു കുറവും കാണിച്ചിരുന്നില്ല. തുടക്കത്തിൽ വിഷമിച്ചുവെങ്കിലും പിന്നീട് അവളും തന്റെ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു. അവളുടെ പൂർണ്ണമായ സമ്മതത്തോടെയാണ് മഷൂറയെ വിവാഹം ചെയ്തതെന്നു’മായിരുന്നു താരം പറഞ്ഞത്. വിവാഹ ശേഷം ഇരുവരും പ്രശ്‌നങ്ങളൊന്നുമുണ്ടാക്കിയിരുന്നില്ലെന്നും സന്തോഷം നിറഞ്ഞ കുടുംബ ജീവിതമാണ് നയിക്കുന്നതെന്നും ബഷീർ പറഞ്ഞിരുന്നു.

Share this on...