കുഞ്ഞു കുഞ്ഞ് പിണക്കങ്ങളും ഇണക്കങ്ങളുമായി 13 വർഷം, വിവാഹ വാർഷികം ആഘോഷമാക്കി സുഹാനയും ബഷീറും

സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ സമ്പാദിച്ച വൈറൽ കുടുംബമാണ് ബഷീർ ബഷിയുടേത്. ബഷീർ സോഷ്യൽമീഡിയകളിൽ‌ വീഡിയോ ചെയ്താണ് ആരാധകരെ സമ്പാദിച്ചതെങ്കിലും മലയാളികൾക്ക് ബഷീർ സുപരിചിതനായത് ബി​ഗ് ബോസ് മലയാളം സീസൺ ഒന്നിൽ മത്സരാർഥിയായി എത്തിയ ശേഷമാണ്. ബഷീർ ബഷി ബി​ഗ് ബോസിൽ മത്സരാർഥിയായിരിക്കെ എൺപത്തിയഞ്ചാം ദിവസമാണ് മത്സരത്തിൽ നിന്നും പുറത്തായത്. അതുവരെ ഏറ്റവും ശക്തമായി മത്സരിച്ച ചുരുക്കം ചിലരിൽ ഒരാളുമായിരുന്നു ബഷീർ ബഷി. രണ്ട് ഭാര്യമാരുണ്ടെന്ന് ബഷീർ വെളിപ്പെടുത്തിയപ്പോൾ വലിയ വിമർശനമാണ് കേൾക്കേണ്ടി വന്നത്.

ഇപ്പോഴിതാ ബഷീർ ഭാര്യ സുഹാനയെ വിവാഹം കഴിച്ചിട്ട് 13 വർഷം കഴിഞ്ഞിരിക്കുകയാണ്. ഇൻസ്റ്റയിലൂടെയും, വീഡിയോസ് പങ്കിട്ടുകൊണ്ടും ആണ് ബഷീറും കുടുംബവും സന്തോഷം അറിയിച്ചെത്തിയത്. രാത്രി കൃത്യം പന്ത്രണ്ടുമണിക്കു തന്നെ കേക്ക് കട്ടിങ് വീഡിയോയും ബഷീർ പങ്കിട്ടു.

സമയം നോക്കുമ്പോൾ വാച്ച് കേടാണ്, വെള്ളം കയറിയതാണ്”, എന്ന് തോനുന്നു എന്ന് സുഹാന പറയുമ്പോൾ, കണ്ടോ ഇതാണ് ഗുണം, എന്തെങ്കിലും ,വാങ്ങിച്ചു കൊടുത്താൽ നശിപ്പിച്ചു കൈയ്യിൽ തരും എന്നാണ് ബഷീർ, സുഹാനയെ ശാസിക്കുന്നത്. എല്ലാവരുടെയും ജീവിതത്തിൽ എന്ന പോലെ ഞങ്ങളുടെ ജീവിതത്തിലും കുഞ്ഞുകുഞ്ഞു പിണക്കങ്ങളും, ഇണക്കങ്ങളും ഒക്കെ ഉണ്ടായിട്ടുണ്ട്. അങ്ങനെ പതിമൂന്നുവർഷം ഞങ്ങൾ കംപ്ലീറ്റ് ചെയ്തിരിക്കുന്നു എന്നും ബഷീർ വീഡിയോയിൽ പറയുന്നു.

മഷൂറയും സുഹാനയുമാണ് ബഷീറിന്റെ ജീവിത സഖികൾ. ആദ്യഭാര്യ സുഹാനയോട് അനുവാദം വാങ്ങിക്കൊണ്ടാണ് ബഷീർ മഷൂറയെ കൂടി തന്റെ ജീവിതത്തിലേക്ക് എത്തിക്കുന്നത്. തന്റെ ജീവിതത്തിൽ സുഹാനയ്ക്ക് വലിയ സ്ഥാനമാണ് നൽകുന്നതെന്ന് അദ്ദേഹം മുൻപ് പല തവണ വ്യക്തമാക്കിയിട്ടുണ്ട്.

Share this on...