തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് രംഭ എന്നറിയപ്പെടുന്ന വിജയ ലക്ഷ്മി . രംഭയുടെ ആദ്യ ചലച്ചിത്രനാമം അമൃത എന്നായിരുന്നു. പിന്നീട് രംഭ എന്നാക്കുകയായിരുന്നു. 100 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളം, തമിഴ്, ഹിന്ദി, ബംഗാളി കൂടാതെ ഭോജ്പുരി എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ബോളിവുഡ് മേഖലയിലെ പ്രമുഖ നടിയായിരുന്ന ദിവ്യ ഭാരതിയുടെ സാമ്യമുള്ള ഒരു നടിയാണ് രംഭ
രംഭയുടെ ആദ്യ ചിത്രം തെലുഗു ചിത്രമായ ആ ഒക്കാട്ടി അടക്കു എന്ന ചിത്രമാണ് . പിന്നീട് 1992 ൽ മലയാളചിത്രമായ സർഗ്ഗം എന്ന ചിത്രത്തിൽ അഭിനയിച്ചു. ഇതിൽ നായകൻ വിനീത് ആയിരുന്നു. പിന്നീടും വിനീതിനോടൊപ്പം ചമ്പക്കുളം തച്ചൻ എന്ന ചിത്രത്തിൽ അഭിനയിച്ചു. പിന്നീട് രംഭ തമിഴ്, ഹിന്ദി ഭാഷകളിൽ ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു. ഇപ്പോൾ രംഭ പ്രധാനമായും ഐറ്റം ഗാനരംഗങ്ങളിലാണ് അഭിനയിക്കുന്നത്.
കുറച്ചുകാലം ജോലി ചെയ്തശേഷം രംഭ സിനിമകളിൽ നിന്ന് വിട്ടുനിൽക്കുകയും 2010 ൽ ബിസിനസുകാരനായ ഇന്ദ്രൻ പദ്മനാഥനെ വിവാഹം കഴിക്കുകയും ചെയ്തു. 40-ാം വയസ്സിൽ അമ്മയായപ്പോൾ രംഭ വീണ്ടും ശ്രദ്ധേയയായി.രണ്ട് വർഷം മുമ്പ് സെപ്റ്റംബർ 23 നാണ് രംഭ ഒരു മകനെ പ്രസവിച്ചത്. ഇത് രംഭയുടെ മൂന്നാമത്തെ കുട്ടിയാണ്. നേരത്തെ രംഭയ്ക്ക് രണ്ട് പെൺമക്കളുണ്ടായിരുന്നു.