ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്, നാളെ അവർ ഉപേക്ഷിച്ചു പോയാൽ പണം വാങ്ങി അവർ ജീവനെടുപ്പിക്കും- ഭാമ

നിവേദ്യം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ താരമാണ് ഭാമ. സിനിമയിൽ സജീവമായിരിക്കെ ഭാമ അഭിനയത്തിൽ നിന്ന് ചെറിയ ഇടവേള എടുക്കുകയും തുടർന്ന് 2020 ജനുവരിയിൽ വിവാഹിതയാകുകയും ചെയ്തിരുന്നു. ബിസിനസുകാരനായ അരുൺ ജഗദീഷിനെയാണ് ഭാമ വിവാഹം കഴിച്ചത്. എന്നാൽ ഭാമ ഭർത്താവുമായി വേർപിരിഞ്ഞു.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഭാമ കഴിഞ്ഞ ദിവസം പങ്കുവച്ച ഒരു സ്റ്റാറ്റസ് ആണ് ഏറെ ചർച്ച ആകുന്നത്. “വേണോ നമുക്ക് സ്ത്രീകൾക്ക് വിവാഹം. വേണ്ട ഒരു സ്ത്രീയും അവരുടെ പണം ആർക്കു നൽകിയും വിവാഹം ചയ്യരുത്. നാളെ അവർ നിങ്ങളെ ഉപേക്ഷിച്ചുപോയാൽ ധനം വാങ്ങി അവർ ജീവനെടുപ്പിക്കും. ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവർ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ ജീവൻ എടുക്കാൻ സാധ്യതയുള്ള ഇടത്തുനിന്നും എത്രയും വേഗം പോരുക”, ഭാമ സ്റ്റാറ്റസ് പങ്കുവച്ചു. നിരവധി അഭിപ്രായങ്ങൾ ആണ് സ്റ്റാറ്റസ് വൈറലായതോടെ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

ഒരിക്കൽ ഭർത്താവുമൊത്തുള്ള ചിത്രങ്ങൾ നീക്കം ചെയ്തതോടെയാണ് ഭാമയുടെ വിവാഹ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടോ എന്ന സംശയം സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ ആരംഭിച്ചത്. അന്നൊന്നും പ്രതികരിക്കാത്ത ഭാമ പിന്നീട് ഇൻസ്റ്റഗ്രാമിൽ താനൊരു സിംഗിൾ മദർ ആണെന്ന് പ്രഖ്യാപിച്ചു. അതിനു ശേഷം, ഇക്കഴിഞ്ഞ വിഷു ദിനത്തിൽ മകളുടെ ഒപ്പം കണിയൊരുക്കി, കുഞ്ഞിന് വിഷുക്കൈനീട്ടം നൽകി താൻ ഇപ്പോൾ അനുഭവിക്കുന്ന സന്തോഷത്തെയും സമാധാനത്തെയും കുറിച്ച് ഭാമ കുറിച്ചു. ഭാമയുടെ ഏക മകളാണ് ഗൗരി പിള്ള.

Scroll to Top