മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് സാധിക വേണുഗോപാൽ. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് താരം. പുതിയ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് സാധിക പലപ്പോഴും സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. പല കാര്യങ്ങളിലും തന്റേതായ അഭിപ്രായങ്ങളും നിലപാടുകളും നടി പങ്കുവെയ്ക്കാറുണ്ട്.സൈബർ ഇടങ്ങളിൽ തനിക്ക് എതിരെ മോശമായി കമന്റ് ഇടുന്നവരെയും മോശം മെസേജുകൾ അയക്കുന്നവരെയും തുറന്ന് കാട്ടി സാധിക രംഗത്ത് എത്തിയിട്ടുണ്ട്.
ഗ്ലാമറസ് ലുക്കിൽ ജീൻസും ടോപ്പും ധരിച്ചാണ് സാധിക പുതിയ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. പ്ലാൻ ബി ആക്ഷൻസിന് വേണ്ടി ജിബിൻ സോമചന്ദ്രനാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.വിജിത വിക്രമനാണ് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. മാക്സോ ക്രീയേറ്റീവ് എന്ന സ്റ്റുഡിയോയിൽ വച്ചാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഫോട്ടോസ് കണ്ടിട്ട് ‘ഇതിപ്പോ കണ്ടാൽ കോളേജ് കുമാരിയെ പോലെയുണ്ട്..’ എന്നൊക്കെയാണ് കമന്റ് ചെയ്തിരിക്കുന്നത്.
ഓർക്കുട്ട് ഒരു ഓർമകൂട്ട് എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ രംഗത്ത് എത്തുന്നത്. പിന്നീട് കലികാലം, എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളിലും നടി അഭിനയിച്ചു. ഹ്രസ്വ ചിത്രങ്ങളിലൂടെയും മോഡലിങ്ങിലൂടെയും ശ്രദ്ധേയയാണ് സാധിക. സ്റ്റാർ മാജിക് എന്ന പരിപാടിയിൽ സ്ഥിരമായി താരം പങ്കെടുക്കുന്നുമുണ്ട്.