രജിത് കുമാറിനോട് ആരാധനയുണ്ടായിരുന്നു, ഇഷ്ടം പറഞ്ഞപ്പോൾ താൽപ്പര്യമില്ലെന്നായിരുന്നു മറുപടി-ദയ അശ്വതി
ബിഗ് ബോസ് രണ്ടാം സീസണിലെ രണ്ട് കരുത്തുറ്റ മത്സരാർത്ഥികളായിരുന്നു രജിത് കുമാറും ദയ അശ്വതിയും. ഇരുവർക്കും നിരവധി ആരാധകരുണ്ട്. രണ്ട് പേരും വിവാഹം കഴിച്ചെങ്കിലും വിവാഹബന്ധം വേർപെടുത്തിയവരാണ്. ഇരുവർക്കും മക്കളുമുണ്ടെങ്കിലും രണ്ടാം വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞിരുന്നു. വൈൽഡ് കാർഡ് എൻട്രിയിലൂടെ ഷോയുടെ ഭാഗമായ താരമാണ് ദയ ആശ്വതി. ബിഗ്ബോസ് ഷോയിൽ ദയയുടെ സംസാരം പലപ്പോഴും വലിയ വഴക്കുകളിൽ ചെന്ന് എത്തിയിട്ടുണ്ട്. ഷോ അവസാനിച്ചതോടെ പുറത്തെത്തിയ താരം തന്റെ വിശേഷങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയകളിൽ സജീവമാണ്. …