കുറച്ച് സമയം അച്ഛനോടും അമ്മയോടുമൊത്ത് ചെലവഴിച്ചപ്പോള്‍ അവരുടെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു, പാടാത്ത പങ്കിളിയിലെ ദേവ
പ്രേക്ഷകരുടെ പ്രീയപ്പെട്ട പരമ്പരയാണ് പാടാത്ത പൈങ്കിളി. വ്യത്യസ്തമായ ഒരു കഥയാണ് പരമ്പര പറയുന്നത്. ഒരു വലിയ വീട്ടിൽ നടക്കുന്ന സംഭവവികാസങ്ങളാണ് പാടാത്ത പൈങ്കിളിയിൽ. പരമ്പരയിൽ കൺമണിയെ അവതരിപ്പിക്കുന്നത് പുതുമുഖയായ മനീഷ മഹേഷാണ്. നായകൻ ദേവയായി എത്തുന്നതാകട്ടെ സൂരജ് സണും. ടിക്ക് ടോക്കിലൂടെയും യൂട്യൂബ് ചാനലിലൂടെയും ദേവ് പ്രേക്ഷകർക്ക് പ്രീയങ്കരനായിരുന്നു.കണ്ണൂർ പാനൂർ കല്ലിക്കണ്ടി സ്വദേശിയാണ് സൂരജ്. സൂരജ് വിവാഹിതനാണെന്നതും അധികമാർക്കും അറിയാത്ത കാര്യമാണ്. സീരിയലിൽ എത്തും മുമ്പേ തന്നെ വിവാഹിതനും ഒരു കുഞ്ഞിന്റെ അച്ഛനുമാണ് താരം.അച്ഛൻ അമ്മ ഭാര്യ …