ടിക് ടോക്കിലൂടെ ശ്രദ്ധനേടിയ നര്‍ത്തകനാണ് അര്ജ്ജുന്. നര്‍ത്തകി സൗഭാഗ്യ വെങ്കിടേഷിന്റെ ഭര്‍ത്താവ് കൂടിയായ അര്ജുന് ‘ചക്കപ്പഴ’മെന്ന ജനപ്രിയ പരിപാടിയിലൂടെ ആരാധക പ്രീതിനേടിയിരുന്നു.
ശിവന് എന്ന കഥാപാത്രമായി ഇനി ഇല്ലെന്നു അര്ജ്ജുന് അറിയിച്ചതില്‍ ആരാധകര്‍ നിരാശയിലാണ്. അതിനുള്ള കാരണം തുറന്നു പറയുകയാണ് അര്ജ്ജുന് ഇപ്പോള്‍. ”സമയക്കുറവാണ് പ്രധാന കാരണം. ഷെഡ്യൂളുകള്‍ നീണ്ടു പോകുന്നു. അത് ഞങ്ങളുടെ ഡാന്‍സ് ക്ലാസിനെ ബാധിച്ചു തുടങ്ങിയതോടെയാണ് പിന്മാറാന് തീരുമാനിച്ചത്. ഒരു മാസം വര്ക്കിനിടയില് വളരെക്കുറച്ച് അവധി ദിവസങ്ങളേ കിട്ടുന്നുള്ളൂ. രണ്ടും കൂടി മാനേജ് ചെയ്യാന്‍ പറ്റുന്നില്ല.
200 വിദ്യാര്‍ഥികളുണ്ട്. സമയമില്ല, ക്ലാസ് പിരിച്ചു വിടുന്നു എന്ന് അവരോട് എങ്ങനെ പറയും. മാത്രമല്ല, ഞങ്ങളുടെ വലിയ പാഷന് കൂടിയാണ് നൃത്തം. അതില്‍ കോംപ്രമൈസ് ചെയ്ത് മുന്നോട്ടു പോകേണ്ടതില്ല എന്നാണ് തീരുമാനിച്ചത്. സൗഭാഗ്യയ്ക്ക് ഒറ്റയ്ക്ക് ക്ലാസുകള്‍ മാനേജ് ചെയ്യാന്‍ പറ്റുന്നില്ലെന്നും അര്ജുന് പറയുന്നു.