തൃശ്ശൂർ പൂരത്തിലും താരമായി കൊറോണ ജവാൻ

ജെയിംസ് & ജെറോം പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെയിംസും ജെറോമും നിർമ്മിച്ച് നവാഗതനായ സി സി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കൊറോണ ജവാൻ. വളരെ പുതുമ നിറഞ്ഞ പ്രൊമോഷൻസാണ് അണിയറ പ്രവർത്തകർ സ്വീകരിച്ചിരിക്കുന്നത്.

തൃശ്ശൂർ വടക്കുംനാഥൻ ക്ഷേത്രത്തിലെ പൂരത്തിനിടയിൽ കൊറോണ ജെവാൻ സിനിമയുടെ കിടിലൻ പ്രമോഷൻ അരങ്ങേറിയതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയിയ്ല‍ വൈറൽ. യൂത്തിനെ കൂടുതൽ അട്രാക്ട് ചെയ്യുന്ന പ്രമേയം ആണ് സിനിമയിൽ ഉള്ളത്.

ഒരു മുഴുനീള കോമഡി എന്റർടൈനറായി ഒരുങ്ങുന്ന ചിത്രത്തിന്റെ രചന സുജയ് മോഹൻരാജ് ആണ് നിർവ്വഹിക്കുന്നത്. ലുക്‌മാൻ, ശ്രീനാഥ് ഭാസി, ജോണി ആന്റണി, ശരത് സഭ, ഇർഷാദ് അലി, ബിറ്റോ, ശ്രുതി ജയൻ, സീമ ജി നായർ, ഉണ്ണി നായർ, സിനോജ് അങ്കമാലി, ധർമജൻ ബോൾഗാട്ടി, വിജിലേഷ്, അനീഷ് ഗോപൽ, സുനിൽ സുഗത, ശിവജി ഗുരുവായൂർ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഛായാഗ്രഹണം- ജെനീഷ് ജയാനന്ദൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- അരുൺ പുരയ്ക്കൽ, വിനോദ് പ്രസന്നൻ, റെജി മാത്യൂസ്, സംഗീതം – റിജോ ജോസഫ്, പശ്ചാത്തല സംഗീതം – ബിബിൻ അശോക്, പ്രൊഡക്ഷൻ കൺട്രോളർ – ജിനു പി. കെ , എഡിറ്റിംഗ് – അജീഷ് ആനന്ദ്.

കല -കണ്ണൻ അതിരപ്പിള്ളി, കോസ്റ്റ്യും -സുജിത് സി എസ്, ചമയം- പ്രദീപ് ഗോപാലകൃഷ്‌ണൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ഹരിസുദൻ മേപ്പുറത്തു, അഖിൽ സി തിലകൻ, ചീഫ് അസോസിയേറ്റ് ക്യാമറമാൻ സുജിൽ സായി പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് – ഷൈൻ ഉടുമ്പൻചോല, അസ്സോസിയേറ്റ് ഡയറക്ട‌ർ – ലിതിൻ കെ ടി, വാസുദേവൻ വി യു, അസിസ്റ്റന്റ് ഡയറക്‌ടർ – ബേസിൽ വർഗീസ് ജോസ്, പ്രൊഡക്ഷൻ മാനേജർ -അനസ് ഫൈസാൻ, ശരത് പത്മനാഭൻ, ഡിസൈൻസ് – മാമിജോ പബ്ലിസിറ്റി- യെല്ലോ ടൂത്ത്, പിആർഒ – ആതിര ദിൽജിത്ത്, സ്റ്റിൽസ് -വിഷ്‌ണു എസ് രാജൻ.

Share this on...