കൊറോണയും ജവാനും ഒരേപോലെ ഇഷ്ടമാണ്, പൊട്ടിച്ചിരിപ്പിച്ച് ലിസ്റ്റിൻ സ്റ്റീഫൻ; ‘കൊറോണ ജവാൻ’ റിലീസിന്

ജെയിംസ് & ജെറോം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജെയിംസും ജെറോമും നിർമ്മിച്ച് നവാഗതനായ സി സി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കൊറോണ ജവാൻ്റെ ഗാനങ്ങൾ പുറത്തുവിട്ടു. കൊച്ചിയിൽ വച്ച് നടന്ന ചടങ്ങിൽ നടൻ ഉണ്ണിമുകുന്ദനും വിനയ് ഫോർട്ടും ചേർന്നാണ് ഗാനങ്ങൾ പുറത്തുവിട്ടത്. മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം വിതരണം ചെയ്യുന്നത്. ചിത്രത്തിൻ്റെ പേരിലെ കൊറോണയും ജവാനും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് ലിസ്റ്റിൻ പറഞ്ഞു.

കൊറോണ സമയത്ത് ഒരുപാട് സിനിമകൾ ഞാൻ നിർമ്മിക്കുകയും എനിക്ക് ഒരുപാട് പൈസ കിട്ടുകയും ചെയ്തു. അതേപോലെ ഇൻകം ടാക്സ്മായി വളരെ അടുത്ത ബന്ധം ഉണ്ടാക്കാൻ കഴിഞ്ഞു. ജവാൻ എന്നു പറയുന്നതിൻ്റെ വിലയറിഞ്ഞതും കൊറോണ കാലത്താണ് അതുകൊണ്ട് ഇത് രണ്ടും വളരെയധികം എനിക്ക് റിലേറ്റ് ആയി. എന്നാണ് ലിസ്റ്റിൻ പറഞ്ഞത്. ചിത്രത്തിൻ്റെ രചന സുജയ് മോഹൻരാജ് ആണ് നിർവ്വഹിക്കുന്നത്.

ലുക്മാൻ, ശ്രീനാഥ് ഭാസി, ജോണി ആന്റണി, ശരത് സഭ, ഇർഷാദ് അലി, ബിറ്റോ, ശ്രുതി ജയൻ, സീമ ജി നായർ, ഉണ്ണി നായർ, സിനോജ് അങ്കമാലി, ധർമജൻ ബോൾഗാട്ടി, വിജിലേഷ്, അനീഷ് ഗോപൽ, സുനിൽ സുഗത, ശിവജി ഗുരുവായൂർ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഛായാഗ്രഹണം: ജെനീഷ് ജയാനന്ദൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: അരുൺ പുരയ്ക്കൽ, വിനോദ് പ്രസന്നൻ, റെജി മാത്യൂസ്, സംഗീതം: റിജോ ജോസഫ് , പശ്ചാത്തല സംഗീതം: ബിബിൻ അശോക്, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി.കെ, എഡിറ്റിംഗ്: അജീഷ് ആനന്ദ്. കല: കണ്ണൻ അതിരപ്പിള്ളി, കോസ്റ്റ്യും: സുജിത് സി എസ്, ചമയം: പ്രദീപ് ഗോപാലകൃഷ്ണൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഹരിസുദൻ മേപ്പുറത്തു, അഖിൽ സി തിലകൻ, ചീഫ് അസോസിയേറ്റ് ക്യാമറമാൻ: സുജിൽ സായി, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: ഷൈൻ ഉടുമ്പൻ ചോല, അസ്സോസിയേറ്റ് ഡയറക്ടർ: ലിതിൻ കെ.ടി, വാസുദേവൻ വി.യു, അസിസ്റ്റന്റ് ഡയറക്ടർ: ബേസിൽ വർഗീസ് ജോസ്, പ്രൊഡക്ഷൻ മാനേജർ: അനസ് ഫൈസാൻ, ശരത് പത്മനാഭൻ, ഡിസൈൻസ് – മാമിജോ പബ്ലിസിറ്റി: യെല്ലോ ടൂത്ത്.

Share this on...